Don't Miss

നാട്ടിലേക്ക് ലീവ് കിട്ടിയില്ല; പ്രതിശ്രുത വധുവിനെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ മലയാളി വേരുകളുള്ള യുവാവിന്റെ പരാക്രമം


ഷാര്‍ജ: പ്രതിശ്രുത വധുവിനെ ഒരു നോക്ക് കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്ത്യകാരന്‍ നടത്തിയത് സിനിമയെ വെല്ലുന്ന പ്രകടനം. 26 കാരനായ ഇന്ത്യന്‍ സിവില്‍ എഞ്ചിനിയറാണ് കഥയിലെ നായകന്‍. റണ്‍വേയില്‍ ടേക്ക് ഓഫിന് തയ്യാറായിക്കിടക്കുന്ന വിമാനത്തിലൊന്നില്‍ എഞ്ചിനയറുടെ പ്രതിശ്രുത വധുവുണ്ട് . യുവാവിന്റെ കുടുംബക്കാര്‍ക്ക് ഈ വിവാഹത്തില്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ട് തന്നെ യുവതിയെ കാണാനുള്ള ലീവ് അപേക്ഷ ഇയ്യാളുടെ കുടുംബം തന്നെ നടത്തുന്ന കമ്പനി പലവട്ടം നിഷേധിച്ചു. ഗദ്യന്തരമില്ലാതെ യുവാവ് ഷാര്‍ജ വിമാനത്താവളത്തിന്റെ മതില്‍ ചാടി കടന്ന് പ്രതിശ്രുത വധു ഇരിക്കുന്ന വിമാനത്തിനടുത്തുവരെയെത്തി പൊലീസ് പിടിയിലായി.


വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ റണ്‍വേയിലുണ്ടായിരുന്ന വിമാനത്തില്‍ കയറാന്‍ ശ്രമിച്ചത്. 'തന്റെ ഈ പ്രവര്‍ത്തിയില്‍ ഒട്ടും ഖേദമില്ല. സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി സംഭവിച്ചതാണ് '.പിടിയിലായ യുവാവ് പൊലീസിനോട് കൂസലിലല്ലാതെ പറഞ്ഞു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മലയാളി വേരുകളുള്ള മുംബൈക്കാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെയാണ് സാഹസത്തിലൂടെ എഞ്ചനീയര്‍ കാണാനെത്തിയത്. ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വിമാനത്തിനടുത്തെത്തിയത്. പാസ്പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണെന്നും പോലീസിനോട് പറഞ്ഞു. പ്രതിശ്രുതവധുവും എഞ്ചിനിയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് പോകാനായിരുന്നു യുവാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കളുടെ ഉടമസ്ഥയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കിയിരുന്നില്ല. .

ഇരുവരും തമ്മിലുള്ള വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്നും ഇയ്യാള്‍ പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നത്. ഏതായാലും താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് യുവാവ് വ്യക്തമാക്കിയത്.

 • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
 • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
 • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
 • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
 • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
 • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway