Don't Miss

ഞാന്‍ കുറച്ച് അബ്‌നോര്‍മലാണ്- പേളി


അവതാരകയായും നടിയായും ട്രോളര്‍മാരുടെ പ്രിയതാരമായും നിറഞ്ഞു നില്‍ക്കുന്ന ആളാണ് പേളി മാണി. വിവാദവും താരത്തിന് പിന്നാലെയുണ്ട്. പാഡ്മാന്‍ സിനിമയുടെ ഭാഗമായി അക്ഷയ് കുമാറും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തുടങ്ങിയ പാഡ് ചലഞ്ചിനെ പരിഹസിച്ച് മൂക്കുചീറ്റല്‍ ചലഞ്ചുമായി വന്നാണ് പേളി പരിഹാസം ഏറ്റു വാങ്ങിയത്. എങ്കിലും അതിനെയൊക്കെ കൂളായി കാണുന്ന പേളി മാണി ഇതൊന്നും കൂസുന്നില്ല. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും നടി പറയുന്നു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് നടി തന്റെ വിവാഹ സ്വപ്നം തുറന്നു പറഞ്ഞത്.


വലിയ ലുക്കൊന്നും വേണ്ട, താന്‍ ഇത്തിരി അബ്‌നോര്‍മല്‍ ആയിട്ടുള്ള വ്യക്തിയായതിനാല്‍ വളരെ നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറയുന്നത്.അതേസമയം പ്രണയത്തിലാണെന്ന് വിചാരിക്കുകയും വേണ്ട. പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളി പറയുന്നത്.

സിനിമയുടെ തിരക്കുകളും, അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍ .വീട്ടിലെ ട്രെഡ്മില്ലില്‍ ദിവസവും ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് ഉറച്ച ശരീരത്തിന്റെ രഹസ്യമെന്നും പേളി പറഞ്ഞു.

 • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
 • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
 • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
 • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
 • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
 • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway