വിദേശം

താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ

എന്റെ ജീവിതത്തിലെ അവസാന വേളയാണ്, ഞാന്‍ സ്വര്‍ഗീയഭവനത്തിലേക്കുള്ള യാത്രയിലാണ്. ശരീരം കൂടുതല്‍ ദുര്‍ബലമായി മാറുകയാണ്- വിശ്വാസികളെ ആശങ്കയിലാഴ്ത്തി പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ . ഇറ്റലിയിലെ പ്രമുഖ ദിനപത്രമായ കോറിയേരെ ഡെല്ല സെറയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അടിയന്തിര സന്ദേശമെന്ന് കത്തില്‍ രേഖപ്പെടുത്തിയിരുന്നു. നിരവധി ആളുകളാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നത്. അതു കൊണ്ടാണ് ഇത്തരത്തില്‍ ഒരു കത്ത് എഴുതിയത്. 90 വയസുള്ള പാപ്പ അഞ്ച് വര്‍ഷം മുമ്പാണ് സ്ഥാനത്യാഗം നടത്തിയത്.

സ്ഥാനമൊഴിഞ്ഞതിന്‍റെ അഞ്ചാം വാര്‍ഷികത്തിലാണ് ബനഡിക്ട് മാര്‍പാപ്പ ജീവിതം അവസാനിക്കാറായിയെന്ന വെളിപ്പെടുത്തലുമായി കത്തയച്ചത്. 'എനിക്ക് ലഭിച്ചത് എല്ലാം മഹത്തരമായ ദാനങ്ങളാണ്. ആളുകളുടെ സ്‌നേഹവും പരിചരണവും സ്വപ്‌നം കാണുന്നതിനെക്കാള്‍ അധികമായി തനിക്ക് ലഭിച്ചു-ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു.

എഴുപത്തിയെട്ടാം വയസില്‍ 2005 ലാണ് ജര്‍മനിയില്‍ നിന്നുള്ള ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാകുന്നത്. അനാരോഗ്യം നിമിത്തം 2013 ല്‍ സ്ഥാനത്യാഗം ചെയ്തു. അതിനുശേഷം അദ്ദേഹം പോപ്പ് എമരിറ്റസ് എന്നാണ് അറിയപ്പെടുന്നത്.

 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway