Don't Miss

0..,1..,2 ; ഉപതെരെഞ്ഞടുപ്പ് നടന്ന ബൂത്തുകളിലെ തങ്ങളുടെ വോട്ട് കണക്കു കണ്ട് ഞെട്ടി ബി.ജെ.പി

ജയ്പൂര്‍ : രാജസ്ഥാനിലെ ലോക്സഭാ, നിയമസഭാ ഉപതെരെഞ്ഞടുപ്പുകളിലെ ബൂത്തു തിരിച്ചുള്ള വോട്ട് കണക്കു കണ്ട് ഞെട്ടി ബി.ജെ.പി. കോണ്‍ഗ്രസിനോടേറ്റ കനത്തപരാജയത്തിന്റെ ആഘാതം മാറുംമുന്‍പേയാണ് ലഭിച്ച വോട്ടുകണക്കുകള്‍ ബി.ജെ.പി നേതൃത്വത്തെ അമ്പരപ്പിച്ചത്.

തെരഞ്ഞെടുപ്പു നടന്ന പല ബൂത്തുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ചിലയിടങ്ങളില്‍ ഒരു വോട്ടും മറ്റിടങ്ങില്‍ രണ്ടും നാലും വോട്ടുകള്‍ വരെ ലഭിച്ചിട്ടുണ്ട്. ഒരു വോട്ട് പോലും ബി.ജെ.പിയുടെ അക്കൗണ്ടില്‍ കയറാത്ത ബൂത്തുകളും ഉണ്ട്.

രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും, വിമത സ്ഥാനാര്‍ഥിയുണ്ടായിട്ടും ഒരു നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസിനായിരുന്നു ഉജ്വല വിജയം. മൂന്നിടത്തും ബി.ജെ.യുടെ സിറ്റിങ് സീറ്റുകള്‍ തന്നെയായിരുന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

നസീര്‍ബാദ് അസംബ്ലി സീറ്റിലേ 223 ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഇവിടെ 582 വോട്ടാണ് നേടിയത്. 224 ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിക്ക് രണ്ട് വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 500 വോട്ട് ലഭിച്ചു. എന്നാല്‍ ഇതിനേക്കാളേറെ ബി.ജെ.പിയെ ഞെട്ടിച്ചത് 49ാം ബൂത്തിലെ വോട്ട് കണക്ക് പരിശോധിച്ചപ്പോഴായിരുന്നു. അവിടെ ഒരു വോട്ട് പോലും ബി.ജെ.പിക്ക് ലഭിച്ചില്ല. ബി.ജെ.പിയുടെ ഇലക്ഷന്‍ ഏജന്റുമാര്‍ പോലും പാര്‍ട്ടിക്കു വോട്ടുചെയ്തില്ല .337 വോട്ടുകളാണ് ഇവിടെ കോണ്‍ഗ്രസിന് കിട്ടിയത്.

അതേസമയം ഈ വോട്ട് കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് ഡല്‍ഹിയില്‍ പ്രതികരിച്ചു. അജ്മീറിലെ സിറ്റിങ് സീറ്റുകള്‍ നഷ്ടമായിട്ടുണ്ട്. മുന്‍പ് വലിയ മാര്‍ജിനില്‍ വിജയിച്ച സീറ്റുകള്‍ പലതും നഷ്ടപ്പെട്ടു. 1985 ലും 98 ലു്ം മാത്രമാണ് ഇത്രയും വലിയ പരാജയം നേരിടേണ്ടി വന്നത്. ഗ്രാമപ്രദേശങ്ങളിലെ വോട്ട് ചോര്‍ച്ച ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പില്‍ 2.5 ലക്ഷം വോട്ടിനാണ് അല്‍വാര്‍ അസംബ്ലി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തത്. എന്നാല്‍ ഇത്തവണ 2 ലക്ഷം വോട്ടിനാണ് ഇവിടെ ബി.ജെ.പി പരാജയപ്പെട്ടത്.

അല്‍വര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ ഡോ. കരണ്‍സിങ് യാദവ് 1,96,496 വോട്ടുകള്‍ക്കാണു സംസ്ഥാന തൊഴില്‍മന്ത്രിയായ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ.ജസ്വന്ത് സിങ് യാദവിനെ പരാജയപ്പെടുത്തിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 6,42,416 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി 4,45,920 വോട്ടുകള്‍ നേടി.

അജ്‌മേര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ 84,414 വോട്ടുകള്‍ക്കു ബി.ജെ.പിയുടെ രാംസ്വരൂപ് ലാംബയെ പരാജയപ്പെടുത്തി. രഘു ശര്‍മ 6,11,514 വോട്ടുകളും രാംസ്വരൂപ് 5,27,100 വോട്ടുകളും നേടി. മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിവേക് ധക്കര്‍, ബി.ജെ.പിയുടെ ശക്തിസിങ് ഹഡയെ 12,976 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.

 • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
 • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
 • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
 • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
 • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
 • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway