യു.കെ.വാര്‍ത്തകള്‍

കേംബ്രിഡ്ജ് ഗ്രാജ്വേറ്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് മലയാളി വിദ്യാര്‍ഥിനി, 21,000 പൗണ്ട് ശമ്പളവും


ലണ്ടന്‍ : ലോകപ്രശസ്തമായ കേംബ്രിഡ്ജ് സര്‍വകലാശാല ഗ്രാജ്വേറ്റ്‌സ് യൂണിയന്റെ (ജി.യു.) വൈസ് പ്രസിഡന്റ് ആവുന്ന ആദ്യ ഇന്ത്യക്കാരിയായി മലയാളി വിദ്യാര്‍ഥിനി. കോഴിക്കോട് വാടകര സ്വദേശിനിയായ നികിത ഹരിയാണ് കേംബ്രിഡ്ജില്‍ ഗ്രാജ്വേറ്റ്‌സ് യൂണിയന്റെ ഉപനേതാവ്. ഗ്രാജ്വേറ്റ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റ് ഇനി ഒരുവര്‍ഷക്കാലം ഈ മലയാളി പെണ്‍കുട്ടിയാണ്. ഏകകണ്ഠമായാണ് നികിത ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാര്‍ഥികളോടും സര്‍വകലാശാലയോടും ഒട്ടേറെ ഉത്തരവാദിത്വങ്ങളുള്ള പദവിയാണ്. അതുകൊണ്ടുതന്നെ വൈസ് പ്രസിഡന്റിന് വാര്‍ഷിക ശമ്പളവുമുണ്ട്. 21,000 പൗണ്ടാണ് ശമ്പളം.


വൈസ് പ്രസിഡന്റിന്റെ ദൗത്യം വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലയ്ക്കും ഇടയിലുള്ള കണ്ണിയായി നില്‍ക്കുക എന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ മാസവും വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തണം. ചുമതലയേറ്റ നികിത ഗവേഷണത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അവയ്ക്ക് മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.


ഗവേഷണത്തിനും മറ്റും വരുന്നവര്‍ക്ക് നിലവില്‍ കേംബ്രിഡ്ജില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് നികിത പറഞ്ഞു. എന്നാല്‍ പരാതിപ്പെടുന്നവര്‍ വളരെ കുറവാണ്. പതിനായിരം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം കിട്ടിയത് 12 പരാതികള്‍ മാത്രമാണ്. പലരും പ്രശ്‌നങ്ങള്‍ പറയില്ല. അത് സ്ഥാപനത്തിനെതിരല്ല മറിച്ച് സ്ഥാപനത്തിനു വേണ്ടിയാണെന്ന ബോധം വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നികിത വ്യക്തമാക്കി. ഇതിനായി ഇപ്പോള്‍ സര്‍വകലാശാലയുടെ കോഡ് ഓഫ് പ്രാക്ടീസില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് നികിത.പവര്‍ ഇലക്ട്രോണിക്‌സില്‍ 2013 മുതല്‍ കേംബ്രിഡ്ജില്‍ ഗവേഷണം നടത്തുന്ന നികിതയുടെ പഠനം ഏപ്രിലോടെ പൂര്‍ത്തിയാകും. എന്നാല്‍ യൂണിയന്റെ വൈസ് പ്രസിഡന്റായതിനാല്‍ കാലാവധി കഴിയും വരെ ഇവിടെ തുടരാം. ഇംഗ്ലണ്ടിലെ സര്‍വകലാശാലകളില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക സര്‍വകലാശാലാ യൂണിയനാണ് കേംബ്രിഡ്ജിലേത്. പതിനായിരത്തോളം വിദ്യാര്‍ഥികള്‍ യൂണിയന്റെ കീഴിലുണ്ട്.


യൂണിയന്റെ പ്രസിഡന്റിനെ ജൂണിലാണ് തിരഞ്ഞെടുക്കുന്നത്. ഇത്തവണ പ്രസിഡന്റും ഇന്ത്യയില്‍ നിന്നാണ്. ഉത്തരാഖണ്ഡ് സ്വദേശി ദര്‍ശന ജോഷിയാണ് പ്രസിഡന്റു പദവിയിലെത്തുക.

നികിത ഗവേഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടതു തന്നെ വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ലോകത്തെ 50 വനിതാ യുവ എന്‍ജിനീയര്‍മാരെ ടെലിഗ്രാഫ് തിരഞ്ഞെടുത്തപ്പോള്‍ അതിലും ഇടംനേടി. വടകര പഴങ്കാവ് സ്വദേശിയായിരുന്ന ഹരിദാസന്റെയും ഗീതയുടെയും മകളാണ് നികിത. ഇപ്പോള്‍ കുടുംബം കോഴിക്കോട്ടാണ് താമസം

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway