യു.കെ.വാര്‍ത്തകള്‍

ഗര്‍ഭിണികളോട് പറയാന്‍ പുതിയ വാക്കുകള്‍ ; മിഡ്‌വൈഫുമാര്‍ ഗൈഡ് കരുതേണ്ടിവരും

ലണ്ടന്‍ : ഗര്‍ഭിണികളോട് സംസാരിക്കാനും അവരെ അഭിസംബോധന ചെയ്യാനും മിഡ്‌വൈഫുമാര്‍ ഇനി രണ്ടുവട്ടം ആലോചിക്കണം. ഗര്‍ഭിണികളായ സ്ത്രീകളോട് പ്രസവസമയത്ത് പ്രയോഗിക്കേണ്ട വാക്കുകളുടെ ഒരു ഗൈഡാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഇതനുസരിച്ചു സംബോധന ചെയ്യണം.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച ഗൈഡ് നിര്‍ദ്ദേശിക്കുന്ന പ്രകാരം ഇപ്പോള്‍ ഉപയോഗിക്കുന്ന പല വാക്കുകളും മാറ്റേണ്ടിവരും. പഴയ പോലെ 'ഗുഡ് ഗേള്‍' എന്ന് ഉപയോഗിക്കാന്‍ പാടില്ല. പകരം 'You are doing really well' എന്നാണ് പറയേണ്ടത്. കൂടാതെ മിഡ്‌വൈഫുമാരും, ഒബ്‌സ്റ്റെട്രീഷ്യന്‍മാരും ഗര്‍ഭിണിയെ She എന്ന് അഭിസംബോധന ചെയ്ത് ചര്‍ച്ച നടത്താന്‍ പാടില്ല. പകരം യുവതിയുടെ ഫസ്റ്റ് നെയിമാണ് ഉപയോഗിക്കേണ്ടതെന്നും ഗൈഡ് നിര്‍ദ്ദേശിക്കുന്നു. സ്ത്രീകള്‍ക്ക് തീരുമാനം എടുക്കാന്‍ ശക്തി പകരുന്ന വാക്കുകള്‍ എന്നാണ് ഇതേക്കുറിച്ച് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്, ഈ നിബന്ധനകള്‍ പിന്തുടരുമെന്ന് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് വ്യക്തമാക്കി.


ബഹുമാന്യമായ പദപ്രയോഗങ്ങള്‍ നടത്തി പ്രസവം ഒരു മഹത്തായ കര്‍മ്മമാക്കി മാറ്റാന്‍ കഴിയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് വഴി അപകടകരമായ സിസേറിയന്‍ സെഷനിലേക്ക് പോകുന്നത് വരെ തടയാമെന്നാണ് ഗവേഷണം പറയുന്നത്. എന്നാല്‍ ഇതിനെതിരെ വിയോജിപ്പുകളും പ്രകടമാണ്. എന്തായാലും ഒഴിവാക്കേണ്ടതും പ്രയോഗിക്കേണ്ടതുമായ വാക്കുകള്‍ അടങ്ങിയ ലിസ്റ്റിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway