വിദേശം

9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി


ബാങ്കോക്ക്: 9.50 ലക്ഷം യൂറോ (8.44 കോടി രൂപ) ജാക്ക്‌പോട്ട് ലോട്ടറി അടിച്ച തിന് പിന്നാലെ 42കാരനു ദാരുണ മരണം. കിഴക്കന്‍ തായ്‌ലാന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം. ജാക്ക്‌പോട്ട് അടിച്ചതിന് പിന്നാലെ തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മദ്യസത്കാരം നടത്തിയ ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. 9,50000 യൂറോയുടെ ജാക്ക് പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് 42കാരനായ ജിറാവുത്ത് പോങ്ഫാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിശാ പാര്‍ട്ടി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി കഴിഞ്ഞ് പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോഴാണ് ലോട്ടറി നനഷ്ടപ്പെട്ട വിവരം പോങ്ഫാന്‍ അറിയുന്നത്. ഭാഗ്യനമ്പറുകളില്‍ എട്ടും പൊരുത്തപ്പെട്ടപ്പോള്‍ തന്റെ ജീവിതം തന്നെ മാറിമറിയുകയാണെന്ന സന്തോഷത്തിലായിരുന്നു പോങ്ഫാന്‍. എന്നാല്‍ പാര്‍ട്ടി കഴിഞ്ഞതും ടിക്കറ്റ് നഷ്ടപ്പെട്ടതോടെ തുകയുടെ അവകാശവാദം ഉന്നയിക്കാന്‍ കഴിയാത്ത അവസ്ഥയിലായി ഇദ്ദേഹം. ഇതാണ് ആത്മഹകത്യയ്ക്ക് കാരണമെന്ന് പറയുന്നു. തനിക്ക് ജാക്കപോട്ട് ലഭിച്ചുവെന്നത് സത്യമാണെന്നും അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതന്നെും പോങ്ഫാന്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.


 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway