സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിമന്‍സ് ഫോറം ദ്വി ദിന സെമിനാര്‍ ഇന്ന് മുതല്‍ ഡാര്‍ലിംഗ്ട്ടണില്‍

സഭാപ്രവര്‍ത്തനങ്ങളില്‍ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും തങ്ങളുടേതായ പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയ വളര്‍ച്ചയും വിശ്വാസ സാക്ഷ്യവും നല്‍കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ 'വിമന്‍സ് ഫോറ'ത്തിന്റെ ദ്വിദിന സെമിനാര്‍ ഇന്നും നാളെയുമായി ഡാര്‍ലിംഗ്ട്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ റിട്രീറ് സെന്ററില്‍ വച്ച് നടക്കും. ഇന്ന് രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികള്‍ നാളെ ഉച്ചക്ക് ദിവ്യബലിയോടെ സമാപിക്കും.


ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ക്‌ളാസുകള്‍ നയിക്കും. പ്രവാസി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് എങ്ങനെ വിശ്വാസ സാക്ഷ്യം നല്‍കാന്‍ ഇവിടുത്തെ വനിതകള്‍ക്ക് സാധിക്കുമെന്ന് സമ്മേളനം ചര്‍ച്ച ചെയ്യും. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും അവസരമുണ്ടാകും.


പിതാക്കന്മാര്‍ക്ക് പുറമെ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. ജോര്‍ജ് കാരമയില്‍ എസ്‌ജെ, വിമന്‍സ് ഫോറം ആനിമേറ്റര്‍ റവ. സി. ഷാരോണ്‍ സിഎംസി, റവ. സി. മഞ്ജുഷ എഫ്‌സിസി, രൂപതാ പ്രസിഡന്റ് ജോലി മാത്യു, മറ്റു രൂപതാ ഭാരവാഹികള്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

രൂപതയിലെ എല്ലാ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികളും അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. വിമന്‍സ് ഫോറത്തിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരി. ദൈവമാതാവിന്റെ ലൂര്‍ദിലെ പ്രത്യക്ഷീകരണ തിരുന്നാള്‍ ദിവസമായ ഫെബ്രുവരി 11 (തിങ്കള്‍) നോടനുബന്ധിച്ചു കൂടിയാണ് രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
 • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway