അസോസിയേഷന്‍

നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്

ഡബ്ലിന്‍ : കാല്‍പന്ത് കളിയുടെ കരുത്തും സൌന്ദര്യവും ആവേശമാക്കി നോര്‍ത്ത്വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വര്‍ സിക്‌സസ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന് സാന്‍ട്രി ഇന്‍ഡോര്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നു. അയര്‍ലണ്ടിലെ 8 - ഓളം ടീമുകള്‍ പങ്കെടുക്കുന്ന നോര്‍ത്ത്വുഡ് എവര്‍ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള വാശിയേറിയ മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.ഈ മാസം പണി പൂര്‍ത്തിയാവുന്ന M50 - ബാലിമണ്‍ എക്സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ ആസ്ട്രോ പിച്ചുകളിൽ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചാംപ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസുമാണ്. മികച്ച കളിക്കാരനും , മികച്ച ഗോളിയ്ക്കും പ്രത്യേകം ട്രോഫികള്‍ നല്‍കി ആദരിക്കും.

അയര്‍ലണ്ടിലെ മികച്ച മലയാളീ ഫുട്ബോള്‍ ടീമുകളും ആസ്വാദകരും കാല്‍പ്പന്ത് കളിയുടെ എല്ലാ ആവേശവും ഉള്‍ക്കൊണ്ട് ഈ ടൂര്‍ണമെന്റ് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനിത്ത്: 0870557783
ബോണി : 0894221558
ഫിന്നി: 0892310617

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway