സിനിമ

വിശാല്‍ താലികെട്ടുന്നത് ശത്രുവായ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയെ!

വിവാഹത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി നടനും നടികര്‍ സംഘം തലവനുമായ വിശാല്‍. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി 2018ല്‍ പൂര്‍ത്തിയാകുമെന്നും അതിന് ശേഷമുള്ള തന്റെ ആദ്യ പണി വിവാഹിതനാകുക എന്നാണെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ആരെയാണ് വിവാഹം കഴിക്കുന്നത് എന്നത് സംബന്ധിച്ച സൂചനകളൊന്നും താരം പങ്കുവെച്ചിട്ടില്ല.


ശരത്ത്കുമാറിന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ വരലക്ഷ്മി ശരത്ത്കുമാറിനെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത് എന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രണ്ടു വര്‍ഷത്തില്‍ ഏറെയായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിശാലും വരലക്ഷ്മിയുടെ പിതാവ് ശരത്ത്കുമാറും തമ്മില്‍ ശത്രുതയുണ്ടെന്ന കാര്യം നാട്ടില്‍ പാട്ടാണ്. നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ ഇരുവരും തമ്മിലുള്ള ശത്രുത മറനീക്കി പുറത്തുവന്നതുമാണ്. വിശാലിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ശരത്ത്കുമാറും സംഘവും ഉന്നയിച്ചിരുന്നു. നടികര്‍ സംഘം കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍ എല്ലാം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശാല്‍ തള്ളിക്കളയുകയും ശരത്ത്കുമാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പിഎസ് മിത്രന്റെ ഇരുമ്പുതിരൈയാണ് വിശാലിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. സാമന്തയാണ് ഈ ചിത്രത്തിലെ നായിക. സണ്ടെയ്‌കോഴിയുടെ രണ്ടാം ഭാഗവും പ്രഭുദേവയുടെ കറുപ്പുരാജ വെള്ളെയ് രാജയുടെ ചിത്രീകരണവും നടക്കുന്നുണ്ട്. സണ്ടെയ്‌കോഴി രണ്ടാം ഭാഗത്തില്‍ വരലക്ഷ്മിയും അഭിനയിക്കുന്നുണ്ട്.

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway