സ്പിരിച്വല്‍

ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെകവന്‍ട്രി : പഞ്ചാക്ഷരി മന്ത്രത്തിന്റെ കുളിരില്‍ മുങ്ങി ഹൈന്ദവര്‍ ശിവരാത്രി ആഘോഷത്തിന് ചൊവ്വാഴ്ച തയാറാകുന്നതിന്റെ മുന്നോടിയായി നാളെ ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍ നാമ , മന്ത്ര ജപത്തോടെ ശിവരാത്രി ആഘോഷിക്കും . കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചു മൃത്യുഞ്ജയ മന്ത്ര ജപ പഠനം നടത്തിയാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമാവുക . വേദ ശ്ലോകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും ഓരോ ശ്ലോകം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൃത്യുഞ്ജയ മന്ത്രം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്നു നേതൃത്വം നല്‍കുന്ന ദിവ്യ സുഭാഷ് അറിയിച്ചു . ഇതോടൊപ്പം ഓരോ ശ്ലോകവും അര്‍ത്ഥ വിവരണം നടത്തി ജപിക്കേണ്ട രീതികളും അവതരിപ്പിക്കും .


ഇതോടൊപ്പം പുരാണങ്ങളില്‍ പ്രത്യേക സ്ഥാനമുള്ള മാര്‍ക്കണ്ഡേയ പുരാണ കഥയും കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും . കൂടാതെ പഞ്ചാക്ഷരി നാമജപവും ശിവ കീര്‍ത്തനങ്ങളുമായി നാല് മണിക്കൂര്‍ നീളുന്ന ചടങ്ങുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്രധാന സംഘാടകന്‍ വേണുഗോപാല്‍ അറിയിച്ചു . ഇതോടൊപ്പം ഓരോ സത്സംഗത്തിലും പതിവുള്ള വേദ , പുരാണ ക്വിസ് , ആചാര്യ വേദി , ഹൈന്ദവ ദര്‍ശനങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. തുടര്‍ന്ന് ശിവ കീര്‍ത്തനങ്ങള്‍ അടക്കമുള്ള ഭജനയും ആരതിയും പ്രസാദ വിതരണവും ഉണ്ടായിരിക്കും . ആചാര്യ വേദിയില്‍ ശ്രീരാമ പരമ ഹംസരെയാണ് ഇത്തവണ പരിചയപ്പെടുത്തുകയെന്നു വിഷയാവതാരകന്‍ അജികുമാര്‍ വക്തമാക്കി . കുട്ടികളും മുതിര്‍ന്നവരും പങ്കാളികള്‍ ആകുന്ന വിധം തയ്യാറാക്കിയിരിക്കുന്ന പഠന ക്‌ളാസില്‍ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതിനാല്‍ സജീവ ചര്‍ച്ചകളിലൂടെ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് നടക്കുന്നത് . ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി എത്തുന്നത് ഇത്തവണയും അജികുമാര്‍ തന്നെയാണ് . ലളിത മാര്‍ഗത്തില്‍ വേദ ചിന്തകള്‍ പ്രയോഗികമാക്കുന്ന ചര്‍ച്ചകളാണ് സമാജം അംഗങ്ങള്‍ സത്‌സംഗത്തില്‍ അവതരിപ്പിക്കുന്നത് .

നിലവില്‍ കവന്‍ട്രി , ലെസ്റ്റര്‍ നിവാസികളുടെ കൂട്ടായ്മയായാണ് കവന്‍ട്രി ഹിന്ദു സമാജംപ്രവര്‍ത്തിക്കുന്നത് . ഭാരതീയതയെ അറിയാന്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നു ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യം ഉള്ളവര്‍ ഇ മെയില്‍ മുഖേനെ ബന്ധപ്പെടുക . covhindu@gmail.com

വിലാസം : 8 , ടോഡ്‌മോര്‍ട്ടന്‍ ക്ളോസ് , ഹാമില്‍ട്ടണ്‍ LE 5 1 EN - 07737516502

 • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
 • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway