ചരമം

ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി


ലണ്ടന്‍ : അപ്രതീക്ഷിത മരണങ്ങളുടെ ഞെട്ടലില്‍ നില്‍ക്കുന്ന മലയാളി സമൂഹത്തിനു ആഘാതമായി ഒരു മരണവാര്‍ത്തകൂടി. ക്രോയ്ഡോണിലെ സെല്‍ഡണില്‍ താമസിക്കുന്ന 43 കാരി അനിത പിള്ളയുടെ മരണവാര്‍ത്തയാണ് പുറത്തുവന്നത്.

അഞ്ചു ദിവസങ്ങള്‍ക്കു മുമ്പാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മരണകാരണം വ്യക്തമല്ല. കവിത സഹോദരിയാണ്. കെന്റില്‍ താമസിക്കുന്ന ചണ്ഡികാ-രാമു ദമ്പതികള്‍ അനിതയുടെ ബന്ധുക്കളാണ്. സംസ്കാര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ നാല് പേരാണ് മരണമടഞ്ഞത്. വാറ്റ്ഫോഡില്‍ തിരുവല്ല സ്വദേശി 69 കാരനായ മൂര്‍ത്തി ഗോവിന്ദ സ്വാമി ജനുവരി 31 നു അന്തരിച്ചിരുന്നു. സ്‌ട്രോക്ക്‌ വന്നതാണ് മരണത്തിനു കാരണമായത്. ഈ മാസം രണ്ടിന് ഹീത്രുവില്‍ താമസിക്കുന്ന കോട്ടയം സ്വദേശികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി (69 ) നിര്യാതയായിരുന്നു. ഇതിനു പിന്നാലെ ബാത്തില്‍ കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍ - 52) അന്തരിച്ചു.2004 മുതല്‍ പാര്‍ക്കിന്‍സണ്‍ രോഗം അലട്ടിയിരുന്ന ജോസഫ് പനി, ഫ്ലൂ എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്‌ഛിക്കുകയും ആശുപത്രിയില്‍ പ്രവേശിക്കുകയും അവിടെവച്ചു മരിക്കുകയുമാണ് ചെയ്തത് .

 • വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തടഞ്ഞു പാര്‍ട്ടി കൊടികുത്തി; അന്നം മുടങ്ങിയ പ്രവാസി ജീവനൊടുക്കി
 • തിരുവനന്തപുരത്ത് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം
 • കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway