Don't Miss

ഓസ്‌ട്രേലിയന്‍ കരസേനയില്‍ തോക്കേന്തി മൂന്നു കുട്ടികളുടെ അമ്മയായ മലയാളി യുവതിയും

ഓസ്ട്രലിയന്‍ സേനയുടെ കാവലാളാകാന്‍ തോക്കേന്തി മലയാളി വനിത. 32 കാരിയായ തൃശൂര്‍ സ്വദേശി രമ്യ രമേശിനാണ് ഓസ്ട്രലിയയില്‍ കരസേനയില്‍ സേവനം ചെയ്യാന്‍ അവസരം ലഭിച്ചത്. ഓസ്‌ട്രേലിയന്‍ കരസേനയില്‍ മലയാളി യുവാക്കളുണ്ടെങ്കിലും മലയാളി വനിതയ്ക്ക് ആദ്യമായാണ് ഈ അവസരം ലഭിച്ചത്. കഠിന പരിശീലന വഴികള്‍ പിന്നിട്ടാണ് രമ്യ കരസേനയിലെത്തിയത്.



ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ രമ്യ പൗരത്വം നേടി ഒന്നര വര്‍ഷത്തിനകം പട്ടാളത്തില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം പരിശീലനം പൂര്‍ത്തിയാക്കിയ കരസേനയുടെ ബ്രാവോ 15 എന്ന പ്ലാറ്റൂണിലെ 40 അംഗങ്ങളില്‍ 10 വനിതകളിലൊരാളാണ് രമ്യ. ഭര്‍ത്താവ് രമേശ് വാഗ വാഗയിലെ റോബ് ഓയില്‍ കമ്പനിയില്‍ എഞ്ചിനിയറാണ്.


ഗള്‍ഫില്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രമ്യ ഓസ്ട്രലിയയിലേക്ക് കുടിയേറിയത്. തൃശൂര്‍ വിമല കോളേജ്, കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് എംഎസ് സി, എംബിഎ നേടി.


തൃശൂര്‍ പോങ്ങണംകാട് നൊട്ടത്തു കൃഷ്ണകുമാറിന്റെയും രമാദേവിയുടെയും മകളാണ് രമ്യ. മക്കള്‍ : ശ്രീഹരി (എട്ട്), ശ്രാവണ്‍ (മൂന്ന്), ശിവാനി (ഒന്ന്).

  • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
  • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
  • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway