സിനിമ

ആടുതോമയു​ടെ ലോറിയില്‍ മാസ് എന്‍ട്രി: സംവിധായകന്‍ ഭദ്രന്റെ മകന്റെ വിവാഹവാഹനം ഹിറ്റ്


സ്‌ഫടികം സിനിമയും അതിലെ ആടുതോമായെന്ന മോഹന്‍ലാലിന്റെ കഥാപാത്രവും മലയാള സിനിമ ഉള്ളിടത്തോളം പ്രേക്ഷകമനസില്‍ നിലനില്‍ക്കുന്നതാണ്. ഈ ചിത്രം കൊണ്ടുമാത്രം പാലാക്കാരനായ സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ ചിരപ്രതിഷ്ഠ നേടി. ഇപ്പോഴിതാ


സ്‌ഫടികം ലോറി വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കഥാപാത്രമായി.
ഭദ്രന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും വിവാഹത്തിലാണ്‌ സ്‌ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്‌. ശനിയാഴ്ച പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ്‌ തോമസ്‌ കോളജ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്‌ഷനില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത്‌ സ്‌ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്‌.ഇ. ലോറിയിലാണ്‌.


അലങ്കരിച്ച ലോറിയില്‍ സ്‌ഫടികത്തിലെ കഥാനായകനായ ആടുതോമായുടെ ഉശിരോടെ ചെറുക്കനും പെണ്ണും വന്നിറങ്ങിയപ്പോള്‍ പങ്കെടുക്കാനെത്തിയവര്‍ക്കും അത്ഭുതം. അവര്‍ ആര്‍പ്പുവിളികളോടെ ഇരുവരെയും ഓഡിറ്റോറിയത്തിലേക്ക്‌ സ്വീകരിച്ചു. സിനിമാ-രാഷ്‌ട്രീയരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway