അസോസിയേഷന്‍

ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്

എക്സിറ്റര്‍ മലയാളി അസോസിയേഷന്റെ (ഇമ) 2018 - 20 കാലഘട്ടത്തിലെ പുതിയ ഭാരവാഹികള്‍ തെരെഞ്ഞടുക്കപ്പെട്ടു. ആദ്യകാല പ്രസിഡന്റായിരുന്ന ജോണി മാത്യു പ്രസിഡന്റായും മുമ്പ് ട്രഷറര്‍ ആയിരുന്ന ബിജോയ് വര്‍ഗീസ് വീണ്ടും ട്രഷറര്‍ ആയും ടോം പൗലോസ്, ഷിജുമോന്‍ ചാക്കോ, അരുണ്‍ പോള്‍ എന്നിവര്‍ എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വഴി സംഘടനയ്ക്ക് അവരുടെ അനുഭവ സമ്പത്ത് മുതല്‍ക്കൂട്ടായിരിക്കും എന്ന് ചെയര്‍മാന്‍ മോഹന്‍ കുമാര്‍ വിശ്വാസം പ്രകടിപ്പിച്ചു.

കൂടാതെ ഡിറ്റാ ജുവല്‍ , അബിന്‍ പോളച്ചന്‍ , ജസ്റ്റീന്‍ തോട്ടപ്പള്ളി എന്നിവര്‍ യുവജന പ്രതിനിധികളായി കമ്മിറ്റിയില്‍ ഇടം പിടിച്ചു. എക്സിറ്റര്‍ മലയാളികള്‍ക്കു അഭിമാനമായി ഈ വര്‍ഷത്തെ അഥേനിയം റൈറ്റേഴ്‌സ് സൊസൈറ്റിയുടെ മികച്ച കഥാകാരനായി തെരഞ്ഞെടുത്ത റിജോ ജോണ്‍ കമ്മിറ്റിയില്‍ ഉണ്ട്. റിജുവിന്റെ സേവനങ്ങള്‍ സംഘടനയുടെ കലാ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും.


വൈസ് പ്രസിഡന്റായി ലിസി മാത്യുവും ജനറല്‍ സെക്രട്ടറിയായി റോബിന്‍ കോയിക്കരയും ജോയിന്റ് സെക്രട്ടറിമാരായി ജോയ് ജോണും സ്റ്റാന്‍ലി ജോയിയും പിആര്‍ഒ ആയി വിത്സണ്‍ പുന്നോലിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബീന സാബു, ബിന്ദു സോജ്, പ്രദീപ് കുമാര്‍ , ജിന്നി തോമസ്, സാബു എബ്രാഹം, ഷിബു സേവ്യര്‍ , സെബാസ്റ്റ്യന്‍ സ്കറിയ, ജോബി തോമസ്, ബെന്നി ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ദിവസം എക്സിറ്റര്‍ ബ്ലെസ്സഡ് സാക്രമെന്റ് ചര്‍ച്ച് ഹാളില്‍ ചെയര്‍മാന്‍ മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു. ചടങ്ങില്‍ മുന്‍ ട്രഷറര്‍ ജോയ് ജോണ്‍ പഴയ ഭരണസമിതിയുടെ പൊതുകണക്ക് അവതരിപ്പിക്കുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. തദവസരത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

പുതിയ കമ്മിറ്റിയുടെ പ്രഥമ ലക്‌ഷ്യം സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിനോടൊപ്പം അംഗങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെയും യുവജനങ്ങളുടെയും കലാ കായിക സാംസ്കാരിക രംഗത്ത് കൂടുതലായ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുക എന്നതായിരിക്കും എന്ന് പ്രസിഡന്റ് ജോണി മാത്യു വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന ഇമയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway