യു.കെ.വാര്‍ത്തകള്‍

തേംസ് നദിയില്‍ ഉഗ്രശേഷിയുള്ള ബോംബ്; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചുലണ്ടന്‍ : രണ്ടാം ലോക മഹായുദ്ധത്തിലെ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിനടുത്തെ തേംസ് നദിക്കരികില്‍ ജോര്‍ജ്ജ് വി ഡോക്കില്‍ നിന്നാണ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെബോംബ് കണ്ടെടുത്തത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് ബോംബ് ലഭിച്ചത്.


ബോംബ് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് റോയല്‍ നേവി. ബോംബ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് 214 മീറ്റര്‍ അകലത്തുള്ള ജനങ്ങളെ പോലീസ് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിമാനത്താവളവും അടച്ചിട്ടത്. 17 മണിക്കൂറിന് ശേഷം വിമാനത്താവളം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളം തിങ്കളാഴ്ച രാവിലെ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇങ്ങോട്ടേക്കുള്ള റോഡുകളും അടച്ചിട്ടിട്ടുണ്ട്. ലണ്ടന്‍ സിറ്റി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ വിമാനത്താവളവുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.


ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റോയല്‍ നേവിയും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും ബോംബ് സ്ക്വഡും സ്ഥലത്തുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ്മാസത്തിനുമിടയില്‍ ലണ്ടനില്‍ ആയിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway