യു.കെ.വാര്‍ത്തകള്‍

മെയ് 19 ലെ ഹാരി-മേഗന്‍ വിവാഹ ചടങ്ങുകളുടെ വിശദശാംശങ്ങള്‍ പുറത്തുവിട്ടു, വിവാഹത്തിനു മുമ്പ് മേഗന്റെ മാമോദീസ

ലണ്ടന്‍ : ബ്രിട്ടന്‍ മാത്രമല്ല, ലോക മാധ്യമങ്ങള്‍ കാത്തിരിക്കുന്ന ഹാരി-മേഗന്‍ രാജകീയ വിവാഹത്തിന്റെ വിശദശാംശങ്ങള്‍ പുറത്തുവിട്ടു. മെയ് 19 ന് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വിവാഹചടങ്ങു തുടങ്ങുക . വിന്‍ഡ്‌സര്‍ ഡീന്‍ കൂടിയായ റൈറ്റ് റവ. ഡേവിഡ് കോണറാകും വിവാഹ സര്‍വ്വീസ് നയിക്കുക. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിക്ക് മുന്‍പാകെയാണ് രാജകീയ ദമ്പതികള്‍ വിവാഹ പ്രതിജ്ഞ എടുക്കുക. ചാപ്പലില്‍ 800 പേര്‍ക്ക് പങ്കെടുക്കാം . ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവാഹ ചടങ്ങിന് ശേഷം നവദമ്പതികള്‍ വിന്‍ഡ്‌സറില്‍ കുതിരവണ്ടിയില്‍ നഗര പ്രദക്ഷിണം നടത്തും. ആറ് തെരുവുകള്‍ (Castle Hill, High Street, Sheet Street, Kings Road, Albert Road, Long Walk and back to Windsor Castle) കടന്ന് വിന്‍ഡ്‌സര്‍ കാസിലില്‍ തിരികെയെത്തുന്ന യാത്രയില്‍ ദമ്പതികളെ കാണാനും ആശംസ അര്‍പ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പതിനായിരങ്ങള്‍ ഒഴുകിയെത്തും. കെന്‍സിംഗ്ടണ്‍ കൊട്ടാരം ആണ് രണ്ട് മൈല്‍ ദൈര്‍ഘ്യമുള്ള നഗരം ചുറ്റല്‍ പുറത്തുവിട്ടത്.

12 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് 1 മണിക്ക് അവസാനിക്കുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം വ്യക്തമാക്കി. നഗരപ്രദക്ഷിണം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സെന്റ് ജോര്‍ജ്ജ് ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിരുന്നു നല്‍കും. വൈകുന്നേരം ചാള്‍സ് രാജകുമാരന്‍ ആതിഥ്യം വഹിക്കുന്ന പാര്‍ട്ടി നടക്കും. നവദമ്പതികള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമായാണ് പാര്‍ട്ടി. 2011-ല്‍ വില്ല്യം-കെയ്റ്റ് ദമ്പതികള്‍ക്കും ഇത്തരത്തില്‍ ചാള്‍സ് പാര്‍ട്ടി നല്‍കിയിരുന്നു.

വിവാഹത്തിന് മുമ്പ് മേഗന്റെ മാമോദീസ ചടങ്ങു നടക്കും. വിവാഹചടങ്ങുകളുടെയും വിരുന്നിന്റെയുമൊക്കെ ചെലവ് കൊട്ടാരം വഹിക്കും. ഹാരിയുടെ സഹോദരനായ വില്യം പങ്കെടുക്കേണ്ടതും ട്രോഫി സമ്മാനിക്കേണ്ടതുമായ എഫ് എ കപ്പ് ഫുട്ബോള്‍ ഫൈനല്‍ വൈകിട്ട് ഏഴരയ്ക്ക് ആരംഭിക്കും എന്നതിനാലാണ് വിവാഹ ചടങ്ങുകള്‍ നേരത്തെയാക്കിയത്. ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് വില്യം. വിവാഹവും ഫൈനലും ഒരു ദിവസം വരുന്നതിന്റെ ബുദ്ധിമുട്ടു ചര്‍ച്ചയായിരുന്നു.


ചടങ്ങിലേക്ക് ലോകനേതാക്കളെ ക്ഷണിക്കുമോ എന്നാണ് അറിയാനുള്ളത്. എന്തായാലും വിവാഹവും ഫുട്ബോള്‍ ഫൈനലും കൂടാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പേര്‍ ലണ്ടനിലെത്തുമെന്നു ഉറപ്പ് . ടൂറിസത്തിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും രാജകീയ വിവാഹം നേട്ടമാവുമെന്നാണ് വിലയിരുത്തല്‍ .

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway