യു.കെ.വാര്‍ത്തകള്‍

ജോസഫ് സക്കറിയയ്ക്ക് മാര്‍ച്ച് 2ന് ബ്രിസ്‌റ്റോളില്‍ അന്ത്യ വിശ്രമം


ലണ്ടന്‍ : ബാത്തില്‍ ഈ മാസം രണ്ടിന് അന്തരിച്ച കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍ - 52) ന്റെ സംസ്ക്കാര ചടങ്ങുകള്‍ മാര്‍ച്ച് 2ന് ബ്രിസ്‌റ്റോളില്‍ നടക്കും. ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലാണ് സംസ്കാര ശുശ്രൂഷ ചടങ്ങുകള്‍. രാവിലെ പത്തു മണിയോടുകൂടി മൃതദേഹം പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിയോടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യ ബലിയോടുകൂടി അന്ത്യകര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. ഒരു മണിയോടെ ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലേക്ക് കൊണ്ടുപോകും.അവിടെ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തും.

സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിലെ അംഗമായിരുന്ന സാജന്‍ നാട്ടില്‍ ചേര്‍പ്പുങ്കല്‍ ഫൊറാന ചര്‍ച്ച് ഇടവകാംഗമാണ്.

2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.

സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. ഫ്‌ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.

Church address;

St Joseph Catholic Church,

Fishponds,Bristol,

BS16 3QT.

Cemtery Address;

South Bristol Crematorium

Bridgewater Road,

Bedminister Down,

Bristol,

BS13 7AS

Contact:

Binoy Vallachirayil

07908003514

Joji Panackathottam

07588445030

Lijo Joseph (Trustee STSMCC Bristol)

07988140291

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway