നാട്ടുവാര്‍ത്തകള്‍

കഴിഞ്ഞതൊന്നും മറക്കരുത്: ബിജെപിയെ തോല്‍പ്പിക്കണമെന്ന് ഇടയലേഖനം


ദിമാപൂര്‍: എന്തു വില കൊടുത്തും ബിജെപിയെയും അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെയും തോല്‍പ്പിക്കാന്‍ ഇടയലേഖനം ഇറക്കി ക്രൈസ്തവ സഭ. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാന്റില്‍ ബിജെപി വന്‍ മുന്നേറ്റത്തിന് ശ്രമിക്കുമ്പോഴാണ് ബിജെപിക്ക് വോട്ടു ചെയ്യരുതെന്ന് തങ്ങളുടെ വിശ്വാസ സമൂഹത്തിനോട് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.

നാഗാലാന്റ് ക്രൈസ്തവസഭകളുടെ ഉയര്‍ന്ന സംഘടനയായ നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് കൗണ്‍സിലാണ് ബിജെപിയെ പിന്തുണയ്ക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോടും സഭാ വിശ്വാസികളോടും നിര്‍ദേശിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ നാഗാലാന്റിലും മേഘാലയയിലും അവര്‍ ആക്രമിക്കപ്പെട്ടത് ബിജെപി ഭരിച്ച 2015-17 കാലഘട്ടത്തില്‍ ആയിരുന്നെന്നും ഇന്ത്യയില്‍ ക്രൈസ്തവര്‍ നശിക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിക്കു വേണ്ടി ആള്‍ക്കാര്‍ ഓടുന്നത് കാണുന്ന ദൈവം കരയുകയായിരിക്കുമെന്നും സഭാ ജനറല്‍ സെക്രട്ടറി എ ഫാ. സെലു കെയോ എഴുതി. തീവ്ര ഹിന്ദുത്വ ശക്തികള്‍ ആര്‍എസ്എസ് പിന്തുണയുള്ള ബിജെപിയെന്ന രാഷ്ട്രീയ കക്ഷി നേതൃത്വം നല്കുന്ന കേന്ദ്രത്തിന് കീഴില്‍ വളരെ ശക്തി പ്രാപിച്ചെന്നും കത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇത്തവണ ബിജെപി വലിയ സ്വാധീന ശക്തിയാണ്. അതുകൊണ്ടാണ് ശക്തമായി തന്നെ തെരഞ്ഞെടുപ്പിലെ നിലപാട് രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസികളേയും അറിയിക്കേണ്ടി വന്നിരിക്കുകയാണ്. ഇത് നാഗാലാന്റിലെ മാത്രമല്ല രാജ്യം മുഴുവനുമുള്ള ക്രൈസ്തവരുടേയും പ്രശ്‌നമാണെന്നായിരുന്നു ഇടയലേഖനം പറഞ്ഞത്.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway