സിനിമ

റിമിയുടെ സൗന്ദര്യ രഹസ്യം നാത്തൂന്‍ മുക്ത; വീഡിയോയുമായി താരം

ഗായിക എന്ന റോളിന് ഉപരിയായി അവതാരകയുടെയും പെര്‍ഫോമറുടെയും റോളുകള്‍ ചെയ്തുവരുന്ന റിമിടോമി സൗന്ദര്യ സംരക്ഷണത്തിന് വലിയ ശ്രദ്ധയാണ് നല്‍കി വരുന്നത്. അനുജന്റെ ഭാര്യയായി നടി മുക്ത എത്തിയതോടെ റിമിക്കു സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തലവേദനയില്ലാതായി.


ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്നോടിയായി തന്നെ അണിയിച്ചൊരുക്കിയ നാത്തൂനെ നല്ലവാക്കുകള്‍ പറയുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സ്വന്തം വീട്ടിലുള്ളവരെ തന്നെ പുകഴ്ത്തുകയാണല്ലോ എന്നു കാണുന്നവര്‍ക്കു തോന്നുമെങ്കിലും നല്ലതെന്നു തോന്നുന്നത് പറയാതിരിക്കാനാവില്ലെന്നും റിമി പറയുന്നു. ബ്രൈഡല്‍ മേക്അപ്, ഫേഷ്യല്‍, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി എല്ലാ സൗകര്യവും മുക്തയുടെ ബ്യൂട്ടി പാര്‍ലറില്‍ ലഭ്യമാണെന്നും റിമി പറയുന്നു.


മുക്തയുടെ ഫേസ്ബുക് പേജിലാണ് റിമിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്നും അനുഭവം പങ്കുവച്ചതില്‍ റിമിക്കു നന്ദി പറയുന്നുവെന്നും പറഞ്ഞാണ് മുക്ത വിഡിയോ പങ്കുവച്ചത്. റിമി തന്റെ നാത്തൂനായിരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും റിമിയില്‍ നിന്ന് താന്‍ ഏറെ പഠിച്ചിട്ടുണ്ടെന്നും മുക്ത പറയുന്നു. കുടുംബത്തിലെ നല്ലതും ചീത്തയുമായ സന്ദര്‍ഭങ്ങളിലെല്ലാം റിമി തനിക്കൊപ്പം നിന്നിട്ടുണ്ട്. ഇതിലും നല്ലൊരു നാത്തൂനെ തനിക്കു കിട്ടുകയില്ലെന്നും മുക്ത പറയുന്നു.



വീഡിയോ

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway