നാട്ടുവാര്‍ത്തകള്‍

'കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ല'- മാണിയ്‌ക്കെതിരെ പന്ന്യന്‍


യുഡിഎഫിനു കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്നു മനസ്സിലാക്കി കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിയുടെ ഇടതു മുന്നണിപ്രവേശത്തെ മുമ്പും രൂക്ഷമായി വിമര്‍ശിച്ച ആളാണ് പന്ന്യന്‍. മാണിഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ക്കുന്നതും സിപിഐയാണ്.മന്ത്രി എം.എം.മണി സിപിഐക്കെതിരെ ഉന്നയിച്ചതു നീചമായ ആരോപണങ്ങളാണെന്ന് അധ്യക്ഷനായിരുന്ന സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. മന്ത്രിയായതിനുശേഷം എം.എം.മണി സിപിഐക്കെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. കട്ടപ്പനയില്‍ സിപിഎം ജില്ലാ സമ്മേളനത്തിനിടെ മന്ത്രി എം.എം.മണി സിപിഐക്കാരെ കണ്ടാല്‍ അറയ്ക്കുകയാണെന്നും ഓക്കാനം വരുമെന്നും പറഞ്ഞു. ഇതേരീതിയില്‍ തിരിച്ചടിക്കാന്‍ അറിയാമെങ്കിലും സംയമനം പാലിച്ചു.


സിപിഐ എല്‍ഡിഎഫ് മുന്നണിയുടെ ബാധ്യതയല്ല, മറിച്ച് സുശക്തമായ ഭാഗമാണ്. പാര്‍ട്ടിക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ട. പുറകെ നടന്നു ശല്യപ്പെടുത്തുന്നവര്‍ക്ക് അര്‍ഹിക്കുന്നതു തിരികെ നല്‍കാന്‍ അറിയാമെന്നും ശിവരാമന്‍ പറഞ്ഞു.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway