നാട്ടുവാര്‍ത്തകള്‍

ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്തരുതെന്ന് ദിലീപിനോട് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ ദിലീപ് വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഭാഗ്യലക്ഷ്മി. ഈ കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ മാത്രമേ ദിലീപിന് അവകാശമുള്ളൂ. നിരപരാധിയാണെങ്കില്‍ അത് തെളിയിക്കട്ടെ. അല്ലാതെ നടി കേസ് കെട്ടിചമച്ചതാണോ നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടോയെന്നൊക്കെ പൊലീസാണ് കണ്ടെത്തേണ്ടത്. ഇത്തരം പ്രസ്താവനകളിലൂടെ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താനാണ് ദിലീപ് ഇപ്പോഴും ശ്രമിക്കുന്നതെന്ന് ഒരു പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷമി വ്യക്തമാക്കി.തൊഴിലിടങ്ങളില്‍ എപ്പോഴും എല്ലാവരും പണം ഉള്ളവന്റെ കൂടെയാണ്. അതിപ്പോള്‍ സിനിമയില്‍ ആയാലും പുറത്തും അങ്ങനെ തന്നയാണ്. ഇത്തരം പിന്തുണയ്ക്ക് പിന്നില്‍ മറ്റൊരു വികാരവുമില്ല. നീതിക്കൊപ്പം നില്‍ക്കുന്ന വളരെ കുറച്ച് പേരെയുള്ളൂ.


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇനി നടക്കാന്‍ പോകുന്നത് എന്താണെന്നാണ് മനസിലാക്കേണ്ടത്. മുന്‍വിധിയോടെ സംസാരിക്കാതിരിക്കാം. ഒരു ആത്മവിശ്വാസമാണ് അത്. നീതി കിട്ടും എന്ന് തന്നെ വിശ്വസിക്കാം. അങ്ങനെ തന്നെയല്ലേ എല്ലാവരും കരുതുന്നത്. അതുകൊണ്ടാണല്ലോ സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും നിയമ പോരാട്ടം നടത്തുന്നത്. ഈ കേസ് ഒന്നും ആയിട്ടില്ല. ഫെബ്രുവരി 17 ന് ഒരു വര്‍ഷമാകുന്നു. ആരാണെന്ന് കണ്ടുപിടിച്ച് അവരെ പിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയല്ലേ ആയിട്ടുള്ളൂ. ഏതായാലും കേസ് നടക്കട്ടെ, വിധി വരട്ടെ അപ്പോള്‍ നമുക്ക് കൃത്യമായും ശക്തമായുമുള്ള അഭിപ്രായം പറയാമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.


എല്ലാ തൊഴിലിടങ്ങളിലും ചൂഷണമുണ്ട്. സ്ത്രീകളുടെ ബുദ്ധിയില്ലായ്മ കൊണ്ട് ആ ചൂഷണങ്ങളില്‍പ്പെട്ടു പോകുന്നു. അതുകൊണ്ടാണല്ലോ അപ്പോള്‍ അത് മലയാള സിനിമയിലോ ഇന്ത്യന്‍ സിനിമയിലോ മാത്രമല്ല, ലോക സിനിമയിലെ അവസ്ഥ ഇതാണ്. പക്ഷെ ഇത്രയും പ്രശസ്തയായ ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ അത് തുറന്ന് പറയാന്‍ ധൈര്യം കാണിച്ചപ്പോള്‍, മറ്റുള്ളവരും ചിന്തിച്ച് തുടങ്ങി, എന്തുകൊണ്ട് നമ്മള്‍ക്കും പറഞ്ഞു കൂടാ?. അതിന് വലിയൊരു രീതിയില്‍ മാധ്യമ പിന്തുണയുമുണ്ടായിരുന്നു. എപ്പോഴും പരസ്യമായി മാധ്യമങ്ങളും പൊതുസമൂഹവും ബാധിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ നിന്ന് അവര്‍ക്ക് ഉണ്ടാകുന്ന ധൈര്യം ചെറുതല്ല. സ്വകാര്യമായി പലരും വലിയവന്റെ കൂടെ ആണെങ്കില്‍ പോലും. മാധ്യമ പിന്തുണ, സര്‍ക്കാര്‍ കേസ് കൊണ്ടു പോയ രീതി, ശക്തമായി അന്വേഷണം… അതൊക്കെ പലര്‍ക്കും ധൈര്യം നല്‍ക്കുന്നതായി. ഇക്കാര്യത്തില്‍ ആ നടി ഒരു മാതൃക തന്നെയാണെന്നും ഭാഗ്യലക്ഷമി വ്യക്തമാക്കി.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway