അസോസിയേഷന്‍

യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ

യുക്മ ദേശീയ കമ്മറ്റിയും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനും ചേര്‍ന്ന് മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച യുക്മ യൂത്ത്പ രിപാടി മികച്ച ജന പങ്കാളിത്തത്തോടെ ഫെബ്രുവരി 10 ശനിയാഴ്ച വിജയകരമായി നടന്നു . 150ല്‍ പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്ത പരിപാടി 2 മണിക്ക് തുടങ്ങി ആറരയോടെ സമാപിച്ചു. തിങ്ങി നിറഞ്ഞ സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പരിപാടി ഉത്‌ഘാടനം ചെയ്തു.

മാഞ്ചസ്റ്റര്‍ , പ്രെസ്റ്റന്‍ , ബോള്‍ട്ടന്‍ , സാല്‍ഫോര്‍ഡ് , വാറിംഗ്ടണ്‍ , ലിവര്‍പൂള്‍ എന്നിവടങ്ങളില്‍ നിന്നും മികച്ച ജന പങ്കാളിത്തം ഉണ്ടായിരിന്നു. യുക്മ നാഷണല്‍ ട്രഷറര്‍ അലക്സ് വര്‍ഗീസ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി , യുക്മ വൈസ് പ്രസിഡന്റ് ദീപ ജേക്കബ്, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസ് , മാഞ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലേഷ് ഭാസ്കരനും കെ ഡി ഷാജിമോന്‍ തുടങ്ങിയവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.


യു കെ യിലെ അധ്യാപകനായ ഷെഫീല്‍ഡില്‍ നിന്നുള്ള ബിനില്‍ പോളിന്റെ പ്രൈമറി മുതല്‍ GSCE വരെയുള്ള കരിക്കുലത്തെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വളരെ പ്രയോജനകരമായി. മാറിക്കൊണ്ടിരിക്കുന്ന ഗ്രേഡിംഗ് സിസ്റ്റത്തെ മാതാപിതാക്കള്‍ക്ക് ബിനില്‍ പരിചയപ്പെടുത്തി . തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ പ്രേംദയാല്‍ വളരെ വിശദമായും വളരെ ചിട്ടയായും മെഡിക്കല്‍ അഡ്മിഷനെക്കുറിച്ചും തുടര്‍ പഠനത്തെക്കുറിച്ചും സംസാരിച്ചു . തുടര്‍ന്നു അനഘ ജോസ് ഡെന്റല്‍ മെഡിസിന്‍ അഡ്മിഷന്റെ പ്രായോഗിക തലത്തെക്കുറിച്ചും സംസാരിച്ചു.


മാതാപിതാക്കള്‍ക്കും അറിയുവാന്‍ ആഗ്രഹമുള്ള ഗ്രാമര്‍ സ്കൂള്‍ അഡ്മിഷനെക്കുറിച്ച് ബോള്‍ട്ടണില്‍ നിന്നുമുള്ള സീനിയര്‍ അദ്ധ്യാപകന്‍ ഫിലിപ് കൊച്ചിട്ടി അറിവ് പങ്കു വെയ്ക്കുകയും മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു . തുടര്‍ന്ന് ബിസിനെസ്സ് മാനേജ്‌മന്റ് വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ഓസ്ട്രിയയില്‍ നിന്നുള്ള യു കെയില്‍ വിദ്യാര്‍ത്ഥിനിയായ സ്റ്റെഫി സ്രാമ്പിക്കല്‍ ക്ലാസ്സെടുത്തു. സീനിയര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍റ്റന്റ് ആയ സ്റ്റീവ് വടക്കുംചേരി IT തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചും വിശദമായി സംസാരിച്ചു .


യു കെയിലെ സെക്കന്ററി സ്കൂള്‍ ടീച്ചറും ഹള്ളിലെ മലയാളം സപ്പ്ളിമെന്ററി സ്കൂളിന്റെ ചെയറുമായ ആനി ജോസഫ് A ലെവല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികള്‍ക്ക് ആശങ്കയുള്ള പേര്‍സണല്‍ സ്റ്റേറ്റ്മെന്റ് എഴുതുന്നതിനെക്കുറിച്ചും വിശദീകരിച്ചു. ഫോറന്‍സിക് സൈക്കോളജി മാസ്റ്റേഴ്സ് സ്റ്റുഡന്റായ അഖില്‍ ഹാന്‍സിന്റെ സൈക്കോളജിയെക്കുറിച്ചുള്ള ക്ലാസ് സദസ്സ്‌സിന്റെ പങ്കാളിത്വത്തില്‍ വേറിട്ട് നിന്നു . സൈക്കോളജി തുടര്‍ പഠനത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും സാങ്കേതികതകളെക്കുറിച്ചും അറിവ് പങ്കു വെച്ചു.


യു കെയിലെ വളര്‍ച്ചയില്‍ മികച്ച നാലു small scale industry കളില്‍ ഒന്നായി ഈ വര്ഷം തിരഞ്ഞിടുക്കപ്പെട്ട GMP pharmaceutical കമ്പനിയുടെ ഉടമ ജിബി ജോര്‍ജ് ഉദ്യോഗാര്‍ത്ഥികളിലുണ്ടാവേണ്ട കഴിവുകളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും സംസാരിച്ചു.

ദേശീയ തലത്തില്‍ വിവിധ റീജിയനുകളില്‍ യുക്മ യൂത്ത് പ്രോഗ്രാം നടത്തുവാന്‍ നേതൃത്വം നല്‍കുന്നത് യുക്മ യൂത്ത് നാഷണല്‍ കോര്‍ഡിനേറ്റര്‍സ് ആയ ഡോ. ബിജു പെരിങ്ങാത്തറയും ഡോ. ദീപ ജേക്കബും ആണ്.

  • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
  • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
  • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
  • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
  • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
  • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
  • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
  • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway