നാട്ടുവാര്‍ത്തകള്‍

അന്തേവാസികളായ പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; കോണ്‍വെന്റ് അടച്ചുപൂട്ടിച്ചു


കൊച്ചി: പൊന്നുരുന്നിയില്‍ അന്തേവാസികളായ പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പച്ചെന്ന പരാതിയില്‍ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേതാണ് നിര്‍ദ്ദേശം . സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മറ്റ് സമാനമായ സ്ഥാനങ്ങളെക്കുറിച്ചും അന്വേഷിച് റിപ്പോര്‍ട് നല്‍കാന്‍ ശിശു സംരക്ഷണ ഓഫീസറെ കമ്മിറ്റി ചുമതലപ്പെടുത്തി .


കോണ്‍വെന്റ് ഹോസ്റ്റലില്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്നും നടത്തിപ്പുകാരായ കന്യാസ്ത്രീകളില്‍ ചിലര്‍ തങ്ങളെ മര്‍ദിക്കാറുണ്ടെന്നും കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ സിറ്റിംഗില്‍ മൊഴി നല്‍കിയിരുന്നു . ഇതില്‍ ആരോപണവിധേയരായ അംബിക ,ബിന്‍സി എന്നിവര്‍ക്കെതിരെ കടവന്ത്ര പൊലീസ് കേസെടുക്കുകയും അംബികയെ കോണ്‍വെന്റ് വാര്‍ഡന്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു .

സ്ഥാപനം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു . സ്ഥാപനം ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും സിറ്റിങ്ങില്‍ ബോധ്യപ്പെട്ടു .എന്നാല്‍ മാര്‍ച്ച് 31 വരെ കുട്ടികള്‍ സ്ഥാപനത്തില്‍ തന്നെ തുടരും.

നിര്‍ധനരായ 24 കുട്ടികളാണ് സ്ഥാപനത്തിലുള്ളത്. ഇവരെ മറ്റവിടെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കണോയെന്നു രക്ഷിതാക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway