യു.കെ.വാര്‍ത്തകള്‍

മല്യയ്ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി 90 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി


ലണ്ടന്‍ : ഇന്ത്യയില്‍ ബാങ്കുകളുടെ 9000 കോടി വായ്പ തിരിച്ചടയ്‌ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ രാജാവ് വിജയ് മല്യ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിയമനടപടി നേരിടുന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി 90 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. വിമാനം വാങ്ങിയ വകയില്‍ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഒസി ഏവിയേഷനും വിജയ് മല്യയുടെ കിംഗ്ഫിഷറും തമ്മിലുളള കേസിലാണ് വിധി വന്നത്.90 മില്യണ്‍ ഡോളര്‍ (578.39 കോടി ഇന്ത്യന്‍ രൂപ) പിഴയൊടുക്കാനാണ് ലണ്ടനിലെ ഹൈക്കോടതി വിധിച്ചത്.


സിംഗപ്പൂര്‍ ആസ്ഥാനമായ ബിഒസി ഏവിയേഷനുമായി നാല് വിമാനങ്ങളുടെ കരാറാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഒപ്പുവച്ചത്. ഇതില്‍ മൂന്ന് വിമാനങ്ങള്‍ വാങ്ങിയെങ്കിലും കിംഗ്ഫിഷര്‍ കമ്പനി പണം നല്‍കിയില്ല. ഇതോടെ നാലാമത്തെ വിമാനം നല്‍കാതെ ബിഒസി കരാറില്‍ നിന്ന് പിന്‍വാങ്ങി. പിന്നാലെ നിയമനടപടിയും സ്വീകരിച്ചു.


വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 16 ന് വിചാരണ നടക്കാനിരിക്കെയാണ് പുതിയ കേസില്‍ വിധി വന്നിരിക്കുന്നത്. ഇത് മല്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway