നാട്ടുവാര്‍ത്തകള്‍

'ക്രിമിനല്‍ മുഖ്യമന്ത്രി' മാരുടെ പട്ടികയില്‍ പിണറായി രണ്ടാം സ്ഥാനത്ത്, കോടീശ്വര മുഖ്യനില്‍ നാലാമത്

ന്യൂഡല്‍ഹി : രാജ്യത്തെ മുഖ്യമന്ത്രിമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ എണ്ണവും അവരുടെ സാമ്പത്തിക നിലയും സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്ത്. ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്
രണ്ടാം സ്ഥാനത്തുള്ളത്. 11 സംസ്ഥാന മുഖ്യമന്ത്രിമാരാണ് ക്രിമിനല്‍ കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


11 കേസുകളാണ് മുഖ്യമന്ത്രി പിണറായി വിജയനതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്. 22 ക്രിമിനല്‍ കേസുകളാണ് ഫഡ്നാവിസിനെതിരയുള്ളത്.


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പത്തു ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഇതില്‍ നാലെണ്ണം ഗുരുതരമായ കേസുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അരവിന്ദ് കെജ്രിവാളിന്റെ സ്ഥാനം.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് , ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരും ക്രിമിനല്‍ കേസ് പ്രതികളാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.


ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക നിലയെപ്പറ്റിയും പഠനം നടത്തി. രാജ്യത്തെ 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍ .

177 കോടി രൂപയുടെ ആസ്തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ഈ പട്ടികയിലെ ഒന്നാമന്‍. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാമത്തെ കോടീശ്വര മുഖ്യന്‍. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്തുണ്ട്. മുഖ്യമന്ത്രിമാരുടെ ആസ്തിയുടെ പട്ടികയില്‍ എറ്റവും താഴെയുള്ളത് തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. 26 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമാണ് മണിക് സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍ .

  • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
  • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
  • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
  • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
  • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
  • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
  • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
  • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
  • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
  • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway