ചരമം

കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍


കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു. ഇവരെല്ലാം മലയാളികളാണ്. ഏരൂര്‍ വെസ്റ്റ് ചെമ്പനേഴ്ത്ത് ഹൗസില്‍ ഉണ്ണികൃഷ്ണന്‍, ഏരൂര്‍ മഠത്തിപ്പറമ്പില്‍ വെളിയില്‍ കണ്ണന്‍ എം.വി, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ കെ. ബി, വൈപ്പിന്‍ പള്ളിപ്പറമ്പില്‍ റംഷാദ് എം. എം, അടൂര്‍ ഏനാത്ത് ചരുവിള വടക്കതില്‍ ഗെവിന്‍ റജി എന്നിവരാണ് മരിച്ചത്.കപ്പലിലുണ്ടായിരുന്ന 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഒ.എന്‍.ജി.സിയുടെ കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്.


പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിഅറിയിച്ചു. വെല്‍ഡിംഗിനിടെ അപകടമുണ്ടായതെന്നാണ് പ്രഥമിക സൂചന.


46 വര്‍ഷം പഴക്കമുള്ള സാഗര്‍ ഭൂഷണ്‍ എന്ന കപ്പലില്‍ രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. കപ്പല്‍ ശാലയ്ക്ക് ശിവരാത്രി അവധിയായതിനാല്‍ ഇവിടുത്തെ ജീവനക്കാരൊന്നും കപ്പലില്‍ പോയിരുന്നില്ല. എന്നാല്‍ കപ്പലിലെ ജീവനക്കാര്‍ ഉള്ളിലുണ്ടായിരുന്നു. ഇവരാണ് അപടകത്തില്‍ പെട്ടത്. തീ ആളിപ്പടരുന്നതിനാല്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

  • വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തടഞ്ഞു പാര്‍ട്ടി കൊടികുത്തി; അന്നം മുടങ്ങിയ പ്രവാസി ജീവനൊടുക്കി
  • തിരുവനന്തപുരത്ത് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം
  • കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
  • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
  • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
  • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
  • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
  • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
  • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
  • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway