നാട്ടുവാര്‍ത്തകള്‍

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍. നേതാവിനെതിരേ സിപിഎം നേതാക്കളുടെ കൊലവിളി വീഡിയോ പുറത്ത്, പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് ജയരാജന്‍

കണ്ണൂര്‍ : എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പ്രാദേശിക നേതാക്കള്‍ പരസ്യമായി കൊലവിളി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. രണ്ടാഴ്ച മുന്‍പ് എടയന്നൂരില്‍ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ ശുഹൈബിനെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കുന്നത്. തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം.

എടയന്നൂര്‍ സ്കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം തര്‍ക്കം തുടരുന്നത്. സ്കൂള്‍ തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ക്കൊപ്പം ശുഹൈബും സജീവമായിരുന്നു. തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകര്‍ ശുഹൈബിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശുഹൈബ് അംഗമായ ക്ലബിന് നേരെ അക്രമമുണ്ടായി. പിന്നാലെ തുടര്‍ സംഘര്‍ഷത്തിന്റെ പേരില്‍ ശുഹൈബ് അറസ്റ്റിലായി റിമാന്‍ഡിലായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ശുഹൈബിനെ തിങ്കളാഴ്ച രാത്രിയാണ് നാലംഗ സംഘം കാറിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊന്നത്. കാലിന്റെ മുട്ടിന് താഴെ കനത്ത വെട്ടേറ്റ ശുഹൈബ് രക്തംവാര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതിനിടെ, സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു എന്നും സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway