നാട്ടുവാര്‍ത്തകള്‍

ഭാര്യയെ പറ്റിച്ച് വിദേശത്തേയ്ക്കു മുങ്ങിയാല്‍ പിടിവീഴും; സ്വത്തു കണ്ടുകെട്ടി ഭാര്യക്കു കൊടുക്കും

ഡല്‍ഹി: ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ നാട്ടിലെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. വിവാഹം കഴിച്ചതിന് ശേഷം വിദേശത്തേക്ക് കടന്നു കളയുന്ന ഭര്‍ത്താവിനെ തിരിച്ച് കൊണ്ടുവരാന്‍ നിലവില്‍ നിയമമൊന്നുമില്ല. വിവരം ചൂണ്ടിക്കാണിച്ച് ഭാര്യയ്ക്ക് പോലീസില്‍ പരാതി നല്‍കാം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എംബസിയ്ക്ക് കത്തയക്കുകയാണ് പതിവ്. എന്നാല്‍ ഇത് ഫലവത്താവാറില്ല. അതുകൊണ്ടാണ് സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തി പുതിയ നിയമമുണ്ടാക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്നിട്ടിറങ്ങുന്നത്.ഇതിനായി ക്രിമിനല്‍ നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രം. പുതിയ നിയമമനുസരിച്ച് മുങ്ങുന്നവര്‍ക്ക് എംബസി നോട്ടീസ് അയക്കും. മൂന്ന് തവണ തവണയാണ് നോട്ടീസ് അയക്കുക. ഇതിനുള്ളില്‍ ഹാജരാകണം. അല്ലാത്ത പക്ഷം ഒളിച്ചോടിയതായി കണക്കാക്കി സ്വത്തു കണ്ടുകെട്ടുകയും ഭാര്യയ്ക്കും കുടുംബത്തിനും നല്‍കുകയും ചെയ്യും. സമാനമായ നിരവധി സംഭവങ്ങള്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway