സിനിമ

സ്ത്രീയെ അപമാനിക്കുന്ന വേഷം ഇനി ചെയ്യില്ല- ബാബു ആന്റണി


സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങള്‍ താനിനി ചെയ്യില്ലെന്നും അക്കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധാലുവാണെന്നും നടന്‍ ബാബു ആന്റണി. വില്ലന്മാരാണെങ്കിലും അവര്‍ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


'കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മലയാളത്തില്‍ ഒരു ആക്ഷന്‍ സിനിമ ചെയ്തിട്ടില്ല. അക്കാര്യം ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ആക്ഷന്‍ ഇനിയും ഏറെ എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തക്കര തങ്ങളുടെ വേഷമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് – ബാബു ആന്റണി പറഞ്ഞു.


ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ബാബു ആന്റണി ഇപ്പോള്‍ അമേരിക്കയിലും ബഹ്‌റൈനിലും ദുബായിലും മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്ട്‌സ് അക്കാദമി നടത്തുന്നത് കൊണ്ട് നല്ല കഥാപാത്രങ്ങള്‍ മാത്രമെ തെരഞ്ഞെടുക്കുന്നുള്ളു. 'ഒറ്റയ്ക്കാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ കഥകള്‍ കേള്‍ക്കുന്നുണ്ട്' – ബാബു ആന്റണി പറഞ്ഞു.


ഇപ്പോള്‍ ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അത് ആക്ഷനാണ്. കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കണം എന്നുണ്ടെങ്കില്‍ ഒഡീഷണ് പോകുകയും സ്ഥിരമായി കോണ്‍ടാക്ടില്‍ നില്‍ക്കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ വരുന്നത് ചെയ്യുക എന്ന രീതിയില്‍ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway