സിനിമ

മലേഷ്യന്‍ ഷോയ്ക്ക് ശേഷം അയാള്‍ 'സ്പെഷ്യല്‍ ഡിന്നറിന്' ക്ഷണിച്ചു; കൂടുതല്‍ വെളിപ്പെടുത്തലുമായി അമല പോള്‍

തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച പ്രവാസി ബിസിനസുകാരനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടി അമല പോള്‍. സെക്‌സ് റാക്കറ്റുമായി അമല പോളിന്റെ മാനേജര്‍ പ്രദീപ് കുമാറിന് ബന്ധമുണ്ടെന്ന വാര്‍ത്ത നിഷേധിച്ചു കൊണ്ട് അന്ന് നടന്ന സംഭവം വിശദീകരിച്ചു കൊണ്ട് അമല ഇറക്കിയ പത്രക്കുറിപ്പിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍.സംഭവത്തെ കുറിച്ച് അമല പോളിന്‍റെ വിശദീകരണം:

ജനുവരി 31-ാം തിയതി ചെന്നൈയിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ (അഴകേശന്‍) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച് മാറ്റി നിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്‌പെഷല്‍ ഡിന്നറിന് വരണമെന്ന് അയാള്‍ പറഞ്ഞു.

എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം' എന്ന് ഒരു പ്രത്യേക രീതിയില്‍ അദ്ദേഹം മറുപടി നല്‍കി. ഞാന്‍ പെട്ടന്ന് ക്ഷുഭിതയായി. ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ പുറത്തേക്ക് പോയി. അപ്പോഴേക്കും ഞാന്‍ എന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. അവരെത്തുമ്പോഴും അയാള്‍ പുറത്ത് മറുപടിക്കായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

'താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ' എന്നയാള്‍ പറഞ്ഞു. തുടര്‍ന്ന് രക്ഷപെട്ട് പോകാതിരിക്കാന്‍ അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചു. പിന്നീട് അന്വഷിച്ചപ്പോള്‍ ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു.

'പിന്നീട് മാമ്പലം പൊലീസിന് അയാളെ ഏല്‍പ്പിച്ചു. ഞാന്‍ നേരിട്ട് പോയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതല്‍ പ്രതികരിക്കാതിരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ്. മോശമായ വാര്‍ത്തകള്‍ നല്‍കിയാല്‍ അവര്‍ക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. പരാതിയില്‍ അതിവേഗം നടപടിയെടുത്ത പൊലീസിന് നന്ദി. ഇനിയും കൂടുതല്‍പേര്‍ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പൊതുജനങ്ങള്‍ മുന്നില്‍ വെളിപ്പെടുത്തി അവരുടെയൊക്കെ തനിനിറം പുറത്തുകൊണ്ടുവരണം. ചില മാധ്യമങ്ങള്‍ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അവര്‍ക്കെതിരെ മാനനഷ്ടത്തിന് പരാതി നല്‍കും.'-അമല പോള്‍ അറിയിച്ചു. മാംസക്കച്ചവടമായിരുന്നു അയാളുടെ ലക്ഷ്യമെന്ന് നേരത്തെ നടി പറഞ്ഞിരുന്നു.

അഴകേശനു പുറമേ, ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway