സ്പിരിച്വല്‍

തിരുസഭ എന്നും സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു: മാര്‍ തോമസ് തറയില്‍

ഡാര്‍ലിംഗ്ടണ്‍: തിരുസഭ ആരംഭം മുതല്‍ ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഡാര്‍ലിംഗ്ടണിലെ ഡിവൈന്‍ സെന്ററില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയാവബോധമുള്ള കുടുംബിനികളും, അമ്മമാരും ക്രൈസ്തവകുടുംബങ്ങളില്‍ ഉണ്ടാകണം. അപ്പോള്‍ അവര്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സാധിക്കും. സാഹചര്യങ്ങളും, മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുവാന്‍ ഇടയാകരുത്. എങ്കില്‍ മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയുള്ളൂ എന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.


ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷത്തില്‍ അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിര്‍ണ്ണായകമായ സംഭാവനകള്‍ ചെയ്യാന്‍ വുമണ്‍സ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാര്‍ ഉത്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., ഫാ. ജോര്‍ജ്ജ് കാരാമയില്‍ എസ്. ജെ, ഫാ. ഫാന്‍സുവ പത്തില്‍, സി. ഷാരോണ്‍ സി. എം. സി., സി. മഞ്ചുഷ തോണക്കര എസ്. സി. എസ്. സി., വുമണ്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യു, ഷൈനി സാബു, സോണിയ ജോണി, ഓമന ലെജോ, റ്റാന്‍സി പാലാട്ടി, വല്‍സാ ജോയി, ബെറ്റി ലാല്‍, സജി വിക്ട്ടര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.

  • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
  • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
  • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
  • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
  • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
  • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
  • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
  • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway