സ്പിരിച്വല്‍

സ്റ്റീവനേജില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച

സ്റ്റീവനേജ്: വലിയ നോമ്പ് കാലത്തിലൂടെ ഒരുങ്ങി യാത്ര ചെയ്യുവാന്‍ സ്റ്റീവനേജില്‍ ധ്യാനം സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയില്‍ സ്പിരിച്വല്‍ കോര്‍ഡിനേറ്ററും,ബ്രെന്‍ഡ്‌വുഡ് ചാപ്ലൈന്‍ ,ധ്യാനഗുരു, മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലണ്ടന്‍ വാല്‍ത്തംസ്റ്റോ മുഖ്യ കാര്‍മ്മികന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഫാ.ജോസ് അന്ത്യാംകുളം ആണ് സ്റ്റീവനേജില്‍ ഒരുക്ക ധ്യാനം നയിക്കുക.


നോമ്പുകാല ഒരുക്ക ധ്യാനത്തില്‍ പങ്കാളികളാവാനും, അനുഗ്രഹ സ്രോതസ്സ് പ്രാപിക്കുവാനും, ദൈവ കരുണയുടെ ഉറവയില്‍ നിന്നും ആവോളം സന്തോഷം നുകരുവാനും ഈ ധ്യാനം അനുഗ്രഹീതമാകട്ടെ എന്ന് ലണ്ടൻ റീജണല്‍ കോര്‍ഡിനേറ്ററും, പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ആശംസിച്ചു.


സ്റ്റീവനേജ് ബെഡ്‌വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും, ചായയും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

തിരുവചന ശുശ്രുഷയിലേക്കു ഏവരെയും പള്ളിക്കമ്മിറ്റി ക്ഷണിച്ചു.

പള്ളിയുടെ വിലാസം:

സെന്റ് ജോസഫ്‌സ് ദേവാലയം,

ബെഡ്‌വെല്‍ ക്രസന്റ്, എസ് ജി1 1എല്‍ ഡബ്ല്യൂ.

 • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
 • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway