അസോസിയേഷന്‍

ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യില്‍ 1970 -80 കളിലെ ഹൃദ്യഗാനങ്ങളുടെ ഈ പുതിയ എപ്പിസോഡില്‍ വ്യത്യസ്തമായ സംഗീത ശൈലികളുമായെത്തുന്ന മൂന്ന് മത്സരാര്‍ഥികളാണ് മാറ്റുരക്കുന്നത്.

എം ഡി രാജേന്ദ്രന്റെ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം നല്‍കിയ 'വാചാലം എന്‍ മൗനവും നിന്‍ മൗനവും' എന്ന ഗാനവുമായാണ് നോര്‍ത്താംപ്ടണില്‍നിന്നുള്ള ആനന്ദ് ജോണ്‍ ഈ എപ്പിസോഡിലെ ആദ്യ ഗായകനായെത്തുന്നത്. 'കൂടുംതേടി' എന്ന പോള്‍ ബാബു ചിത്രത്തിലെ ഈ ഗാനത്തില്‍ യേശുദാസിന്റെ ശബ്ദത്തോട് അടുത്ത് നില്‍ക്കാനുള്ള ആനന്ദിന്റെ ഒരു പരിശ്രമവും നമുക്ക് കാണാന്‍ കഴിയും.

1970 കളുടെ ആദ്യം പുറത്തിറങ്ങിയ 'സ്വപ്നം' എന്ന ചിത്രത്തിലെ ഒരുഗാനമാണ് അടുത്ത മത്സരാര്‍ത്ഥി രചനാ കൃഷ്ണന്‍ ആലപിക്കുന്നത്. 'മഴവില്‍കൊടി കാവടി അഴകുവിടര്‍ത്തിയ മാനത്തെ പൂങ്കാവില്‍' എന്ന ഈ ഗാനത്തിന് മലയാളത്തിന്റെ സ്വന്തം ഒ എന്‍ വി കുറുപ്പിന്റെ രചനയില്‍ ഇന്ത്യന്‍ സിനിമയുടെ സലില്‍ ദാദഎന്ന സലില്‍ ചൗധരിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എസ് ജാനകിയുടെ മാസ്മരിക ശബ്ദത്തില്‍ മലയാളി മനസ്സില്‍ പാടിപ്പതിഞ്ഞ ഈ ഗാനം നോട്ടിംഗ്ഹാമില്‍നിന്നുള്ള രചനയുടെ ശബ്ദത്തില്‍ നമുക്ക് കേള്‍ക്കാം.

ഈ എപ്പിസോഡിലെ അവസാന മത്സരാര്‍ത്ഥിയായി എത്തുന്നത് ഹള്ളില്‍നിന്നുള്ള സാന്‍ തോമസ് ആണ്. 'അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍' എന്ന വ്യത്യസ്തത പുലര്‍ത്തുന്ന മനോഹര ഗാനവുമായാണ് സാന്‍ എത്തുന്നത്. പൂവച്ചല്‍ ഖാദര്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജോണ്‍സന്‍ മാഷ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഈ ഗാനം 1980 കളില്‍ മലയാളക്കരയുടെ ഹരമായിരുന്ന 'ഒരു കുടക്കീഴില്‍' എന്ന ചിത്രത്തില്‍ നിന്നാണ്.

സ്റ്റാര്‍സിംഗര്‍ 3 പുരോഗമിക്കുന്ന വേഗത്തില്‍ തന്നെ മത്സരാര്‍ത്ഥികളും പ്രേക്ഷക മനസുകളില്‍ ചേക്കേറുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മത്സരാര്‍ത്ഥികള്‍ക്ക് പ്രേക്ഷകരില്‍നിന്നും നിരവധി പ്രോത്സാഹനങ്ങളും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മ്യുസിക്കല്‍ റിയാലിറ്റി ഷോയെ ക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും uukmastarsinger3@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.


പുതിയ എപ്പിസോഡ് കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക.

https://www.youtube.com/watch?v=NnO1xO4L0_I&feature=youtu.be

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway