യു.കെ.വാര്‍ത്തകള്‍

കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം

ലണ്ടന്‍ : വാഹന വിപണിയില്‍ അനിശ്ചിതത്വം സമ്മാനിച്ചും വാഹന ഉടമകള്‍ക്ക് ഭാരമേകിയും പുതിയ ടാക്‌സ് ബാന്‍ഡുകള്‍ നടപ്പാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാന്‍ഡ് മാറ്റം ബാധകമാക്കും.പുതിയ പരിഷ്‌കാരം പ്രകാരം മൂന്ന് ടാക്‌സ് ബാന്‍ഡുകളാണ് ഉണ്ടാവുക. സീറോ എമിഷന്‍ ഉള്ളവയ്ക്ക് മാത്രമാണ് ടാക്‌സ് ഇളവുള്ളത്. അല്ലാതെയുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് 140 പൗണ്ട് വാര്‍ഷിക ചാര്‍ജ്ജും, ഹൈബ്രിഡ് കാറുകള്‍ക്ക് 130 പൗണ്ടുമാണ് ഫീസ്. നേരത്തെ 100 ഗ്രാം/കി.മീറ്റര്‍ എന്ന ശതമാനത്തിന് താഴെ സിഒ2 പുറത്തുവിട്ടിരുന്ന കാറുകള്‍ക്ക് ടാക്‌സ് അടയ്‌ക്കേണ്ടിയിരുന്നില്ല. 40,000 പൗണ്ടില്‍ അധികം മുടക്കി കാര്‍ വാങ്ങിയവരാണെങ്കില്‍, അത് ഇലക്ട്രിക് കാറാണെങ്കില്‍ പോലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് 310 പൗണ്ട് അധിക വാര്‍ഷിക നിരക്ക് അടയ്‌ക്കേണ്ടി വരും.


കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഷോറൂം ടാക്‌സ് എന്നറിയപ്പെടുന്ന ആദ്യ വര്‍ഷത്തെ നികുതി സിഒ2 അടിസ്ഥാനമാക്കിയാണ് ഈടാക്കുന്നത്. ഒന്നാംവര്‍ഷത്തിന് ശേഷമാണ് പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് 140 പൗണ്ടും, ഹൈബ്രിഡുകള്‍ക്ക് 130 പൗണ്ടും ഫീസ് അടയ്‌ക്കേണ്ടി വരുന്നത്. 140 ഗ്രാം/കി.മീറ്ററില്‍ താഴെ സിഒ2 പുറത്തുവിടുന്ന കാറുകള്‍ക്ക് ഏപ്രില്‍ 2017 മുതല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടി നിരക്ക് അടയ്‌ക്കേണ്ടി വരും. യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും കാര്‍ വാങ്ങിയവര്‍ക്കും ടാക്‌സ് ബാധകമാണ്. 17 പ്ലെയിറ്റ് രജിസ്റ്റേഡ് കാറുകള്‍ക്കാണ് ഇത്.

കാറുകളുടെ റോഡ് ടാക്‌സ് 800 പൗണ്ടില്‍ നിന്ന് 1200 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്.ആദ്യ വര്‍ഷത്തെ കാര്‍ ടാക്‌സുകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണ്ണയിക്കുക. പരമാവധി 2000 പൗണ്ട് വരെയായിരിക്കും ഈ നിരക്ക്. രണ്ടാം വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 140 പൗണ്ട് മാത്രം റോഡ് ടാക്‌സായി നല്‍കിയാല്‍ മതിയാകും.

ഡീസല്‍ കാറുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫോര്‍ഡ് ഫോക്കസിന് ആദ്യവര്‍ഷം 20 പൗണ്ട് അധികം നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോര്‍ഷെ കായേന്‍ 500 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഇത് കാറുകള്‍ക്ക് മാത്രമാണ്. കിലോമീറ്ററിന് 50 ഗ്രാം വരെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്ന കാറുകള്‍ പത്ത് പൗണ്ടും 51 മുതല്‍ 71 വരെ ഗ്രാം പുറത്തുവിടുന്നവ 25 പൗണ്ടുമാണ് നല്‍കേണ്ടി വരിക. ഉയര്‍ന്ന നിരക്കായി 2000 പൗണ്ട് വരെ ഈടാക്കും. 40,000 പൗണ്ടില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 310 പൗണ്ട് സര്‍ചാര്‍ജ് അടക്കേണ്ടതായി വരും. വില കുറഞ്ഞ കാര്‍ വാങ്ങി അതില്‍ എക്‌സ്ട്രാകള്‍ ഘടിപ്പിച്ച് മൊത്തം വില 40,000 പൗണ്ടിനു മേലെത്തിയാലും ഈ പ്രീമിയം നല്‍കേണ്ടിവരും.ന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ് ഇവ. ടാക്സ് നിരക്കുകള്‍ പ്രമുഖ കാറുകളുടെ വാര്‍ഷിക നിരക്കിനെ ബാധിക്കും. പുതിയ കാറുകളുടെ വില്‍പ്പന വളരെ കുറഞ്ഞിട്ടുണ്ട്. ഡീസല്‍ കാറുകളുടെ വില്‍പ്പന 17 ശതമാനമാണ് ഇടിഞ്ഞത്. ജനപ്രിയ കാറുകള്‍ക്കും ടാക്‌സ് വന്‍തോതില്‍ ഉയരുമെന്നത് .

വാഹനവിപണിയെ പ്രതികൂലമായി ബാന്ധിക്കും. കഴിഞ്ഞ ഏപ്രിലിന് ശേഷം കാര്‍ വാങ്ങിയ മലയാളികളൊക്കെ അധികഭാരം അനുഭവിക്കേണ്ടിവരും.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway