സിനിമ

സൈബര്‍ലോകം കാല്‍ക്കീഴിലാക്കിയ പ്രിയക്കെതിരെ പൊലീസില്‍ പരാതി

ഹൈദരാബാദ്: ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ടീസറിലൂടെയും ഗാനത്തിലൂടെയും ഇന്റര്‍നെറ്റ് ലോകത്തിന്റെ താരമായ പ്രിയ ആര്‍ വാര്യര്‍ക്കെതിരെ പൊലീസില്‍ പരാതി.


ചിത്രത്തിലെ മാണിക്യമലരായ ബീവി എന്ന ഗാനം മുസ്‌ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കളാണ് ഫറൂഖ് നഗറിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.


മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് ഗാനമെന്നും ഇന്ത്യയിലെ മുസ്‌ലീങ്ങളുടെയാകെ മതവികാരം വ്രണപ്പെടുത്തുകയാണ് ഈയൊരു പാട്ടിലൂടെയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.


പ്രിയ ആര്‍. വാര്യര്‍ക്കെതിരെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.


ചിത്രത്തിലെ ഹിറ്റായ ഗാനം തങ്ങളും കേള്‍ക്കാന്‍ ഇടവന്നെന്നും എന്നാല്‍ പാട്ടിലെ പരാമര്‍ശം എന്താണെന്ന് മനസിലായില്ലെന്നും പിന്നീട് പരിഭാഷപ്പെടുത്തിയപ്പോഴാണ് ഗാനത്തിലെ അര്‍ത്ഥം മനസിലായതെന്നും നബിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് പാട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും ഇത് നബിയെ അപമാനിക്കുന്നതാണെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.


അതിനിടെ, 24 മണിക്കൂറിനിടെ സണ്ണി ലിയോണിനേക്കാളും ദീപിക പദുകോണിനേക്കാളും സൈബര്‍ലോകം തെരഞ്ഞത് പ്രിയയെ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്സിനെ നേടിയ പ്രിയ ഇക്കാര്യത്തില്‍ യു.എസ് ടെലിവിഷന്‍ താരമായ കെയില്‍ ജെന്നര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് പിറകിലായി മൂന്നാമതാണ്. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരമുള്ളത് പ്രിയക്കാണ്. ദുല്‍ഖറും നസ്രിയയുമെല്ലാം ഇപ്പോള്‍ പ്രിയക്ക് പുറകിലാണ്.


അഡാര്‍ ലവിലെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രിയക്ക് ആരാധകരേറിയത്.
വീഡിയോ

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway