യു.കെ.വാര്‍ത്തകള്‍

ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്


ലണ്ടന്‍ : പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ, തിയറ്ററുകളില്‍ വിജയകരമായി ഓടുന്ന 'ആദി' വെള്ളിയാഴ്ച മുതല്‍ യുകെയിലെ 75 തിയറ്ററുകളില്‍ . ഈ വാരാന്ത്യം മലയാളി പ്രേക്ഷകര്‍ താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തിനായി മാറ്റിവയ്ക്കും.


വെള്ളിയാഴ്ചയാണ് യുകെയിലും മറ്റു 12 യൂറോപ്യന്‍ രാജ്യങ്ങളിലും റിലീസ്. ആശീര്‍വാദ് ഫിലിംസിന്റെ ചിത്രം ആര്‍എഫ്ടി ഫിലിംസാണ് യൂറോപ്പില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. യുകെയിലും യൂറോപ്പിലെ മറ്റു 12 രാജ്യങ്ങളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും. ആദ്യത്തെയാഴ്ച 300 ഷോകളാണ് വിവിധ രാജ്യങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.


യൂറോപ്പിലെ റിലീസ് അറിയിച്ചു ചിത്രം കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ചുള്ള മോഹന്‍ലാലിന്റെ അഭ്യര്‍ഥന അടങ്ങുന്ന ക്ലിപ്പിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയിരുന്നു. ബ്രിട്ടനു പുറമെ ഓസ്ട്രിയ, ബല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, മാള്‍ട്ട, നെതര്‍ലന്‍ഡ്, സ്വീഡന്‍ , സ്വിറ്റ്സര്‍ലന്‍ഡ്, യുക്രെയിന്‍ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.കേരളത്തില്‍ഹിറ്റായ ചിത്രം യൂറോപ്പിലും വന്‍ഹിറ്റാകുമെന്നാണ് വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും പ്രതീക്ഷ. മോഹന്‍ലാലിന്റെ മകന്‍ നായകനാകുന്ന ചിത്രം കാണാന്‍ യൂറോപ്പിലെ ലാല്‍ ആരാധകര്‍ കൂട്ടത്തോടെയെത്തുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍ .ആദി റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോള്‍ 25 കോടി രൂപ കേരള ഗ്രോസ് കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് ആറ് കോടിരൂപയ്ക്ക് അമൃത ചാനല്‍ സ്വന്തമാക്കിയിരുന്നു.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway