Don't Miss

പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി

'ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഈ പാടത്തിന്റെ ഐശ്വര്യം' .ആന്ധ്രയിലെ കര്‍ഷകന്‍ പരീക്ഷിച്ച പുതിയ തന്ത്രമാണ് എങ്ങും ചര്‍ച്ചാ വിഷയം. നെല്ലൂര്‍ ജില്ലയിലെ കര്‍ഷകനായ ചെഞ്ചു റെഡ്ഡി (45) തന്റെ കൃഷിയില്‍ ഉണ്ടായ വര്‍ദ്ധനയെക്കുറിച്ച് കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഓരോ വര്‍ഷവും കൃഷി ഇറക്കുമ്പോഴും ചെഞ്ചുവിന് നല്ല വിളവ് ലഭിക്കാറില്ല. ഇതിനു കാരണം റോഡിനു സമീപത്തായിരുന്നു അദ്ദേഹത്തിന്റെ 10 ഏക്കര്‍ കൃഷി ഭൂമി. റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണ് ചെഞ്ചുവിന്റെ കൃഷി പാടത്തേക്കായിരുന്നു. ഇതാണ് തന്റെ വിളവ് നശിക്കാന്‍ കാരണമെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്.

ആളുകളുടെ കണ്ണ് നട്ടാതിരിക്കാന്‍ ഒടുവില്‍ സണ്ണി ലിയോണിന്റെ ബിക്കിനി ഫോട്ടോ കൃഷിയിടത്തിന്റെ ഒത്ത നടുക്കായി അദേഹം സ്ഥാപിച്ചു. ഫോട്ടോയില്‍ തെലുങ്കില്‍ ഇങ്ങനെ എഴുതുകയും ചെയ്തു, ‘ഹേയ്, കരയരുതേ, എന്നോട് അസൂയയും തോന്നരുത്’. സണ്ണി ലിയോണിന്റെ ഫോട്ടോ വച്ചതോടെ ചെഞ്ചുവിന്റെ കൃഷിടത്തില്‍ നൂറുമേനി വിളവുണ്ടായി. യാത്രക്കാരുടെ ആരുടെയും കണ്ണ് ചെഞ്ചുവിന്റെ കൃഷിയിടത്തിലേക്ക് എത്തിയില്ല. എല്ലാവരുടെയും കണ്ണ് സണ്ണിയുടെ നേര്‍ക്കായിരുന്നു. ഇതോടെയാണ് തനിക്ക് കൃഷിയില്‍ പുരോഗതിയുണ്ടായതെന്നും അദേഹം പറയുന്നു.


പാടത്ത് രണ്ടുവലിയ പോസ്റ്ററുകളാണ് വച്ചത്. അതും ചുവന്ന ബിക്കിനിയിലുള്ള സണ്ണിയുടെ പോസ്റ്റര്‍. വര്‍ഷങ്ങളായി കൃഷിയില്‍ നഷ്ടമേറ്റുവാങ്ങുന്നവര്‍ ഇപ്പോള്‍ സണ്ണിയെ കൂട്ടുപിടിക്കുകയാണ്. കണ്ണേറ് തടഞ്ഞാല്‍ വിള കൂടുമെന്നും ലാഭം കിട്ടുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത് .

 • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
 • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
 • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
 • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
 • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
 • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
 • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
 • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
 • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
 • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway