സിനിമ

നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്ന ആരോപണം; നടി സുജ കാര്‍ത്തിക നിയമ നടപടിക്ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കു പങ്കുണ്ടെന്ന തരത്തില്‍ സിനിമാ മംഗളത്തില്‍ വന്ന ലേഖനത്തിനെതിരേ നിയമനടപടിക്ക് നടി സുജ കാര്‍ത്തിക. നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയായിരുന്നു സിനിമാ മംഗളത്തിലൂടെ പല്ലിശ്ശേരി. 'നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? 'എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് ലേഖകന്‍ നടത്തുന്നത്.ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- സുജാ കാര്‍ത്തിക മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും അറിയാം. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സിഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സുജാ കാര്‍ത്തികയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്' -ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ .


നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും റിപ്പോര്‍ട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. അറസ്റ്റിലാവുന്നതിനു മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പല്ലിശ്ശേരിക്കെതിരെ ദിലീപ് ആഞ്ഞടിച്ചിരുന്നു.


2002ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമലേയ്ക്ക് കടന്ന് വന്നത്. 2010 ജനുവരി 31ന് സുജ വിവാഹിതയായി. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ സിനിമ വിട്ടു. ദിലീപിന്റെയും കാവ്യയുടെയും അടുത്ത സുഹൃത്താണ് സുജ. കാവ്യയുടെ വിവാഹമോചന വാര്‍ത്തകളിലും സുജയുടെ പേരു വന്നിരുന്നു. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും സുജയായിരുന്നു.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway