നാട്ടുവാര്‍ത്തകള്‍

'വി.എസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങ്, ചന്ദ്രശേഖരന്‍ വാ പോയ കോടാലി'; സ്വന്തം മന്ത്രിമാര്‍ക്കെതിരെ സിപിഐ

ഇടുക്കി: തങ്ങളുടെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനം. സമ്മേളന പ്രതിനിധികള്‍ നാലു മന്ത്രിമാര്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്നായിരുന്നു ചില പ്രതിനിധികളുടെ അഭിപ്രായം. റവന്യു മന്ത്രി വാ പോയ കോടാലിയാണെന്നും വിമര്‍ശനമുയര്‍ന്നു. മൂന്നാര്‍വിഷയത്തിലടക്കം മന്ത്രിമാര്‍ സിപിഎമ്മിന് കീഴടങ്ങിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. മന്ത്രി എം എം മണിക്കെതിരെയും സിപിഐ ആഞ്ഞടിച്ചിരുന്നു.

വനം വകുപ്പ് സമാന്തര സര്‍ക്കാര്‍ നടത്തുന്നുവെന്നും ജോയിന്റ് കൗണ്‍സിലാണ് വനം വകുപ്പ് ഭരിക്കുന്നതെന്നും ആരോപണമുയര്‍ന്നു. നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഭക്ഷ്യ മന്ത്രി പി. തിലോത്തമനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

തിലോത്തമന്‍ സി.ദിവാകരന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നായിരുന്നു ആരോപണം. ഇ.ചന്ദ്രശേഖരന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലാണെന്നും തിരുവനന്തപുരം സമ്മേളനത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു.

സിപിഐ മന്ത്രിമാര്‍ പൊതിക്കാത്ത തേങ്ങ മുന്നില്‍ കണ്ട നായയെപ്പോലെയാണ് എന്നാണ് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നത്.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway