സിനിമ

എല്ലാവരേയും ഒരു സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തില്ല- 'ആമി'യെക്കുറിച്ചു മഞ്ജു

മഞ്ജു വാര്യര്‍-കമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആമിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാധവിക്കുട്ടിയുടെ വേഷം മഞ്ജുവിന് യോജിക്കില്ലെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എന്നും ആകില്ലെന്ന് മഞ്ജു തന്നെ പറഞ്ഞു. ഫാന്‍സിന്റെ എണ്ണം നോക്കി നമുക്ക് ഒരാളെ വിലയിരുത്താനാകില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 'ആമി'എന്ന ചിത്രത്തിന് രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇഷ്ടമായി എന്ന് ഒരുപാടു പേര്‍ പറഞ്ഞു. ‘ആദ്യം വിചാരിച്ചത് സിനിമ നന്നാകില്ല എന്നായിരുന്നു. എന്നാല്‍ തിയേറ്ററില്‍ പോയി ചിത്രം കണ്ടപ്പോള്‍ അങ്ങനെ കരുതിയതില്‍ കുറ്റബോധം തോന്നി മഞ്ജുവിനോട് മാപ്പുപറയാന്‍ തോന്നി’ എന്നു പറഞ്ഞവര്‍ വരെയുണ്ട്. അത്തരത്തിലുള്ള കുറേ വോയ്‌സ് ക്ലിപ്പുകള്‍ എന്റെ കൈയ്യില്‍ ഉണ്ട്. എല്ലാം കേള്‍ക്കുമ്പോള്‍ സന്തോഷം. ഞാന്‍ വിചാരിച്ചതിലും വലിയൊരു റിസല്‍ട്ടാണ് ലഭിച്ചത്. അതുപോലെ ഇഷ്ടമായില്ല, രൂപസാദൃശ്യമില്ല എന്നു വിമര്‍ശിച്ചവരും ഉണ്ട്. ആ അഭിപ്രായത്തെയും ഞാന്‍ ബഹുമാനിക്കുന്നു. കാരണം ആമി മാധവിക്കുട്ടിയെക്കുറിച്ചാണ്. മാധവിക്കുട്ടി ഓരോ വായനക്കാരുടേയും സ്വന്തമാണ്. ഓരോരുത്തരുടേയും മനസ്സില്‍ ഓരോ രൂപമാണ്. അതു കൊണ്ട് വിമര്‍ശനങ്ങളെയും ആ സ്പിരിറ്റില്‍ തന്നെ എടുക്കുന്നു. എല്ലാവരേയും ഒരു സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തില്ലല്ലോ. സൂപ്പര്‍ഹിറ്റ് സിനിമകള്‍ പരിശോധിച്ചാലും പോലും നമുക്കത് മനസ്സിലാകും. മഞ്ജു പറഞ്ഞു.

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway