നാട്ടുവാര്‍ത്തകള്‍

എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികളുടെ സെന്റ് തെരേസാസിലേക്കുള്ള 'പ്രണയമാര്‍ച്ച്' പോലീസ് പൊളിച്ചു

കൊച്ചി: ലോ കോളേജില്‍ നിന്ന് സെന്റ് തെരേസാസ് കോളേജിലേക്ക് പൂക്കളുമായി ആരംഭിച്ച 'പ്രണയമാര്‍ച്ച്' പൊലീസ് പൊളിച്ചു. 'പ്രണയമാര്‍ച്ച്' പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ലോ കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍ റോസാപ്പൂക്കളുമായി കൂട്ടമായി എറണാകുളം സെന്റ് തെരേസാസിലേക്കു പോകുന്നകാര്യം അറിഞ്ഞ
പ്രിന്‍സിപ്പല്‍ പൊലീസിനെ വിളിച്ചുവരുത്തി.

കോളജില്‍ അധ്യയനം തടസപ്പെടുന്നുവെന്ന് അറിയിച്ചാണ് പ്രിന്‍സിപ്പല്‍ പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസ് വിദ്യാര്‍ഥികളെ ലോ കോളജില്‍ നിന്നും പുറത്തിറങ്ങുന്നത് തടഞ്ഞതോടെ നേരിയ സംഘര്‍ഷം ഉണ്ടായി. കോളജിന് പുറത്തേക്ക് മാര്‍ച്ച് അനുവദിക്കില്ലെന്ന് പൊലീസ് കര്‍ശന നിലപാടെടുത്തു. പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികള്‍ തങ്ങളുടെ കലിപ്പടക്കി.

അതിനിടെ, ഇവിടെ നിന്ന് മതിയായ യാത്രരേഖകള്‍ ഇല്ലാത്ത രണ്ട് ഫ്രഞ്ച് പൗരന്മാരെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയദിന റാലി ചിത്രീകരിക്കുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിടുമെന്ന് പൊലീസ് അറിയിച്ചു.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway