സ്പിരിച്വല്‍

നോമ്പുകാല കുടുംബനവീകരണ ധ്യാനം ഇന്നും നാളെയും സ്‌കന്തോര്‍പ്പില്‍; ഫാ. ടോമി എടാട്ട് നയിക്കും, കുട്ടികള്‍ക്ക് പ്രത്യേകം ശുശ്രൂഷ

അമ്പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിലേറ്റു വാങ്ങുന്നതിനും കുടുംബജീവിത നവീകരണത്തിന് സഹായിക്കുന്നതിനുമായി രണ്ട് ദിവസത്തെ വാര്‍ഷിക ധ്യാന ശുശ്രൂഷകള്‍ ഇന്നും നാളെയുമായി സ്‌കന്തോര്‍പ്പ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ നടക്കുന്നു. രണ്ട് ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ധ്യാനശുശ്രൂഷകള്‍.


കിംബര്‌ലി പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് സെന്ററില്‍ വച്ച് നടക്കുന്ന ധ്യാനശുശ്രൂഷകള്‍ക്ക് അറിയപ്പെടുന്ന വചനപ്രഘോഷകനായ ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കും. സെഹിയോന്‍ യുകെ മിനിസ്ട്രിയോടനുബന്ധിച്ചുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നയിക്കും.

വിഭൂതി ബുധനാഴ്ച തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ച് വിശുദ്ധ കുര്ബാനയ്ക്കും അനുതാപത്തിന്റെ അടയാളമായ ചാരം ചാരം പൂശലും (കുരിശുവര തിരുന്നാള്‍) മറ്റു പ്രത്യേക കര്‍മ്മങ്ങളും ഇന്ന് നടക്കും. വികാരി. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

 • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
 • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway