നാട്ടുവാര്‍ത്തകള്‍

ബിജു രമേശ് സത്യം പറഞ്ഞു; ഇനി സരിതയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്


ബാര്‍ കോഴക്കേസ് ആവിയായിപോകുമ്പോള്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. ഭരണം കിട്ടിയ ശേഷം സിപിഎം വഞ്ചിച്ചെന്ന് ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ തിരിച്ചടിയായി സിപിഎമ്മിന്. മാണിക്കെതിരായ കേസുമായി മുന്നോട്ടു പോയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞെന്നും എന്നാല്‍ ഭരണം കിട്ടിയ ശേഷം സിപിഎം വഞ്ചിക്കുകയായിരുന്നു എന്നുമാണ് ബിജു രമേശ് പറഞ്ഞത്. ബാര്‍ കോഴ കേസില്‍ മാണിയെ വെള്ളപൂശിയുള്ള വിജിലന്‍സ് നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ . മാണി കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. ബാര്‍ കോഴക്കേസ് കേവലം അധികാരം ലക്ഷ്യമിട്ടുള്ള നാടകം ആയിരുന്നെന്നു ഇതോടെ വ്യക്തമാവുകയാണ്. ബാര്‍ കോഴക്കേസില്‍ യാതൊരു ആത്മാര്‍ത്ഥതയും സിപിഎമ്മിനില്ല എന്നാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടത്.ബാര്‍കോഴക്കേസും സരിതാക്കേസും മുന്നില്‍ നിര്‍ത്തിയാണ് സിപിഎം
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. യുഡിഎഫിന് ഭരണം പോകാനും ഇതായിരുന്നു പ്രധാനകാരണം. എന്നാല്‍ അധികാരത്തിലെത്തിയതോടെ കെ.എം മാണിയോട് സിപിഎം മൃദുസമീപനം പുലര്‍ത്തുകയായിരുന്നു. ബാര്‍ കോഴക്കേസ് ആവിയായി പോകാനും തുടങ്ങി. ഇതിനു പിന്നിലെ അജണ്ടകളാണ് ബിജു രമേശ് പുറത്തുവിട്ടത്.


ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ബാര്‍ കോഴ കേസില്‍ നടന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. പൊതുസമൂഹത്തെ മുഴുവന്‍ വഞ്ചിച്ചുകൊണ്ട് മദ്യലോബിക്കായി ഗൂഡാലോചന നടത്തി കള്ളകേസ് കെട്ടിച്ചമയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേതൃത്വം നല്‍കി എന്നതും ഈ കാര്യം പിണറായി വിജയനും വി എസ് അച്യുതാനന്ദനും അറിവുണ്ടായിരുന്നതാണെന്നതും അതീവ ഗുരുതരമാണ് എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ബാര്‍കോഴ കേസിന്റെ പേരില്‍ ഒട്ടേറെ സഹിക്കുകയും ത്യാഗങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു മാണിയുടെ പ്രതികരണം.


ഇനി സിപിഎമ്മിന്റെ കച്ചിത്തുരുമ്പ് സരിതയും സോളാര്‍ കേസുമാണ്.
ഒരു സംരംഭകയെ സാമ്പത്തികമായും ലൈംഗികമായും വഞ്ചിച്ചു എന്ന ആരോപണമാണ് ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം ഉയര്‍ത്തിയത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ സരിത കടുത്ത ആരോപണം ഉന്നയിക്കുകയും സോളാര്‍ റിപ്പോര്‍ട്ട് പ്രകാരം നേതാക്കള്‍ക്കെതിരെ പീഡനക്കേസ് എടുക്കുമെന്ന സ്ഥിതിയില്‍ നിന്ന് കാര്യങ്ങള്‍ ഇപ്പോള്‍ മാറി വരുന്നുണ്ട്. സരിതയ്ക്ക് സിപിഎം പത്തു കോടി വാഗ്ദാനം ചെയ്തിരുന്നു എന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വരും നാളുകളില്‍ സരിതാക്കേസില്‍ എന്തെങ്കിലും പിടിവള്ളി ലഭിക്കും എന്ന പ്രതീക്ഷയിലാണ് സിപിഎം.

 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്? സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളോ?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 • കോടിയേരിയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തു ഒറ്റക്കെട്ടിടത്തില്‍ 28 കടലാസ് കമ്പനികള്‍ -രേഖയുമായി ബിജെപി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway