യു.കെ.വാര്‍ത്തകള്‍

ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു

ബെര്‍മിംഗ്ഹാം: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി ബെര്‍മിംഗ്ഹാമിലെ റെപര്‍ടരി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം. ഒന്നിലധികം സ്‌ഫോടനങ്ങളാണ് ചൊവ്വാഴ്ച രാത്രി 8.15ന് ഇവിടുത്തെ സിറ്റി സെന്ററില്‍ നിന്നും ഉയര്‍ന്നത്. കുതിച്ചെത്തിയ പോലീസ് റെപര്‍ടറി തിയേറ്ററില്‍ നിന്നും ആളുകളെ ഞൊടിയിടെ ഒഴിപ്പിച്ചിരുന്നു. കൂടാതെ ബ്രോഡ് സ്ട്രീറ്റ്, കേംബ്രിഡ്ജ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട റോഡുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.


എമര്‍ജന്‍സി സര്‍വീസുകള്‍ തിയേറ്ററിലെത്തിയിരുന്നുവെന്നാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വെളിപ്പെടുത്തുന്നത്. സാങ്കേതിക പിഴവ് കാരണമാണ് സ്‌ഫോടനമുണ്ടായിരിക്കുന്നതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നുമാണ് പ്രാഥമികാന്വേഷണത്തിലൂടെ പോലീസ് പറയുന്നത്. എങ്കിലും അന്വേഷണം തുടരുകയാണ്.


സ്‌ഫോടന ശബ്ദത്തെ തുടര്‍ന്ന് ഇവിടെ നിന്നും ഏവരയെും ഒഴിപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഫയര്‍ സര്‍വീസും സ്ഥലത്തെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് കടുത്ത ആശങ്കയാണുയര്‍ന്നത്. നിരവധി പേര്‍ ഉത്കണ്ഠ രേഖപ്പെടുത്തി സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്നാണ് വിവരം.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway