ഇന്റര്‍വ്യൂ

വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ , ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. 'ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് ഞാനിപ്പോഴും താമസിക്കുന്നത്. നിലവില്‍ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല,'-ശാലു മേനോന്‍ പ്രതികരിച്ചു.
"ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഞാനിത്രയും സ്റ്റേജ് പരിപാടികള്‍ നടത്തുന്ന ഒരാളാണ്. ഒരു സ്കൂള്‍ നടത്തുന്നുണ്ട്. ഇങ്ങനെയൊരു കാര്യം നടന്നിട്ടാണെങ്കില്‍ ശരി. പക്ഷേ, കേസ് കോടതിയില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ വരുന്നത് വളരെയധികം മാനസിക സംഘര്‍ഷമുണ്ടാക്കും.

കേസിന്റെ വിചാരണയും സാക്ഷി വിസ്താരവും തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ നിരവധി സ്റ്റേജ് പരിപാടികള്‍ നടക്കുന്ന സമയമാണ്. പ്രോഗ്രാം ബുക്കിങ്ങും നടക്കുന്ന സമയം. പിന്നെ, എന്നെ അറസ്റ്റ് ചെയ്ത സമയത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉണ്ടായിരുന്നു. അത് 2013ല്‍ വന്നതാണ്. അതല്ലാതെ, ഇപ്പോള്‍ നിലവില്‍ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. കോടതിയിലാണ് കേസ് ഇപ്പോള്‍ . പെരുമ്പാവൂരിലെ കേസില്‍ എന്നെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു"-
ശാലു മേനോന്‍ വ്യക്തമാക്കി.


(കടപ്പാട്- മനോരമ ഓണ്‍ലൈന്‍ )

 • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
 • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
 • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
 • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
 • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
 • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
 • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
 • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
 • എന്റെ ഒരു ദിവസവും അടുത്ത ദിവസവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായിരിക്കില്ല- ലെന
 • കുട്ടിക്കാലം മുതലേ ഞാനും ലാലേട്ടന്റെ ആരാധിക - മഞ്ജുവാര്യര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway