മനസ്സിന് ഇടനാഴിയില്‍ പിറവി എടുത്തൊരു പ്രിയതരമായൊരു കനവ്
എന്റെ മിഴികളില്‍ അത് തിളങ്ങി
മിന്നല്‍ കണി പോലെ
വേനല്‍ മഴയത്തെ കുളിരു പോലെ
നീ എന്‍ മനസ്സിന്റെ തംബുരു മീട്ടുമ്പോള്‍ അറിയുന്നു ഞാന്‍
എന്റെ ഹൃദയതാളം
രാപ്പാടി പാടുന്ന ഈണങ്ങളില്‍
കേള്‍ക്കുന്നു ഞാന്‍ ആ സ്നേഹരാഗം
എന്റെ ആത്മാവിന് സുഗന്ധമായി
അലിഞ്ഞ രാഗം
കണ്ണടച്ചാലും എന്റെ കിനാക്കളില്‍
എപ്പോഴും വസന്തമായി നീ നിറയും
ഒരു തെന്നലായി എന്‍ ജീവനില്‍
തുടിച്ചു നില്ക്കും
മഞ്ഞു കണം പോലെ തഴുകുന്നു മനസ്സിനെ നിന്നോര്‍മകള്‍
പുണ്യമേ അകലരുതേ കൂടെവേണം
എന്‍ ജീവശ്വാസമായി.