വീക്ഷണം

നേത്രാദാമിന് തീപിടിക്കുമ്പോള്‍ മുരളി തുമ്മാരുകുടി എഴുതുന്നു.....

എണ്ണൂറ്റി അന്‍പത് വര്‍ഷം പഴക്കമുള്ള ഫ്രാന്‍സിലെ പുരാതന ദേവാലയമായ നേത്രദാനം കത്തീഡ്രലില്‍ അഗ്‌നിബാധ ഉണ്ടായ സാഹചര്യത്തില്‍ പുരാതന കെട്ടിടങ്ങളേയും അമൂല്യ പുരാവസ്തുക്കളുടെയും സംരക്ഷണത്തെ കുറിച്ചും അഗ്‌നിശമന സംവിധാനങ്ങളെ കുറിച്ചും പ്രശസ്ത ദുരന്ത നിവാരണ വിദഗ്ദന്‍ മുരളീ തുമ്മാരുകുടി.

തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നോത്രദാമിന് തീ പിടിക്കുന്‌പോള്‍..
ഞാന്‍ ഒട്ടും ദൈവവിശ്വാസി അല്ലെങ്കിലും പാരിസില്‍ ആരുടെ കൂടെ പോയാലും അവരെ നിര്‍ബന്ധമായി കൊണ്ടുപോകാറുള്ള സ്ഥലമാണ് നോത്രദാം കത്തീഡ്രല്‍.
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള, നെപ്പോളിയന്റെ കിരീടധാരണം ഉള്‍പ്പടെയുള്ള ചരിത്ര സംഭവങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ്. വിക്ടര്‍ ഹ്യൂഗോയുടെ വിശ്വപ്രസിദ്ധമായ 'നോത്രദാമിലെ കൂനന്‍' എന്ന നോവലിലെ പല സംഭവങ്ങളും നടക്കുന്നത് ഇവിടെയാണ്. ഒരുകാലത്ത് നോത്രദാമില്‍ അഭയം പ്രാപിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നൊരു നിയമം നിലവിലുണ്ടായിരുന്നു.
ഇന്നലെ വരെ ചരിത്രത്തിന്റെ മാത്രമല്ല - പഴയതും മനോഹരവും വിലപിടിപ്പുള്ളതുമായ കലാവസ്തുക്കളുടെ പ്രദര്‍ശന സ്ഥലം കൂടിയായിരുന്നു ഇത്. കൂടാതെ നോത്രദാമിലെ നിധികള്‍ എന്ന പേരില്‍ ഒരു നിലവറ തന്നെ അവിടെയുണ്ടായിരുന്നു. കാശ് കൊടുത്താല്‍ അത് കാണാനുള്ള സൗകര്യവുമുണ്ടായിരുന്നു.
ഇനിയിപ്പോള്‍ അവിടെ എന്തൊക്കെ ബാക്കിയുണ്ടെന്നറിയില്ല. പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ എഴുന്നൂറ് കോടി രൂപ കൊടുക്കാമെന്ന് ഇപ്പോള്‍ തന്നെ ഒരാള്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞു. വേറെയും ആളുകള്‍ അതിനു തയ്യാറാവും. പക്ഷെ നൂറ്റാണ്ടുകളെടുത്ത് നിര്‍മ്മിച്ച പള്ളി ഒറിജിനല്‍ മരത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള കരവിരുതുള്ള ആളുകള്‍ ഉണ്ടാകുമോ? ഒരു പതിറ്റാണ്ടേക്കെങ്കിലും ഇനി നോത്രദാം പുറമേ നിന്നുള്ള കാഴ്ച മാത്രമാകാനാണ് വഴി.
പാഠങ്ങള്‍ നമുക്കും ഉണ്ട്. അഗ്‌നിബാധ നമ്മുടെ പുരാതന കെട്ടിടങ്ങളിലും ഉണ്ടാകാം. എന്തൊക്കെ അഗ്‌നിശമന സംവിധാനങ്ങളാണ് അവിടെയുള്ളത്?
സാന്‍ ഫ്രാന്‌സിസ്‌കോയിലെ വരാനിരിക്കുന്ന ഭൂമികുലുക്കത്തിന് നഗരത്തെ തയ്യാറാക്കാന്‍ ഉപദേശം നല്‍കിയ എന്റെ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു. പഴയതും ചരിത്ര പ്രസിദ്ധവുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുക സാധ്യമല്ലെങ്കിലും അവക്കകത്തുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ ആധുനികമായ സജ്ജീകരണങ്ങളുള്ള സ്ഥലത്തേക്ക് മാറ്റാമല്ലോ. ഉദാഹരണത്തിന് വളരെ പഴയ മ്യൂസിയം കെട്ടിടത്തില്‍ ഏറ്റവും വിലപിടിപ്പുള്ള കലാവസ്തുക്കള്‍ സൂക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അതിനാല്‍ അപകടമുണ്ടായാലും നഷ്ടപ്പെട്ടാലും സാന്പത്തികമോ ചരിത്രപരമോ ആയ നാശങ്ങള്‍ ഉണ്ടാകാത്ത വസ്തുക്കള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുക. പഴയതും പ്രധാനമായതും പുതിയ കെട്ടിടത്തിലും.
കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്നു ഈ സുഹൃത്ത്. ''ഇതേ തത്വ ശാസ്ത്രം അനുസരിച്ചാണ് ഞാന്‍ എന്റെ യൂണിവേഴ്‌സിറ്റിയെയും ഭൂകന്പത്തിന്യൂ തയ്യാറാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി, പ്രസിഡന്റിനെയും അഡ്മിനിസ്‌ട്രേഷനെയും ഒക്കെ പഴയ കെട്ടിടത്തിലും''
അവര്‍ തമാശ പറഞ്ഞതാണോ എന്നറിയില്ല. എന്തായാലും പഴയ കെട്ടിടങ്ങളും, അതില്‍ നിധികളും നിലവറകളും ഉള്ളവര്‍ക്ക് ചിന്തിച്ചാല്‍ ദൃഷ്ടാന്തമുണ്ട്.
 • ലോക പരിസ്ഥിതി ദിനത്തില്‍ 'മരത്തിനൊരു മുത്തം' പരിപാടിയുമായി ഒരു സ്‌കൂള്‍
 • കര്‍ഷകസമരം: ടൂള്‍കിറ്റിന്റെ പേരില്‍ പെണ്‍കുട്ടി അറസ്റ്റില്‍
 • അര്‍ണബ് ഗോസ്വാമിയെ ഇനിയെങ്കിലും പൂട്ടുമോ?
 • റിമംബറന്‍സ് ഡേ അഥവാ പോപ്പി ഡേ ഇന്ത്യക്കാരുടെതുകൂടി; ആ ഓര്‍മ്മ ദിവസം തിങ്കളാഴ്ച
 • യഹൂദരെ കൊന്ന് തള്ളിയ ഡാന്യൂബ് നദീതീരത്തെ ഈ ഷൂകള്‍ക്ക് വലിയൊരു കണ്ണീര്‍ക്കഥ പറയാനുണ്ട്
 • കനവ്
 • കത്തോലിക് -ഓര്‍ത്തഡോക്സ് വിഭജനവും, ഗ്രാന്‍ഡ്‌ ബസാറും സുലൈമാന്‍ മോസ്ക്കും
 • ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍വഴികളിലൂടെ... യാത്രാവിവരണം -2
 • ചരിത്രം ഉറങ്ങുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ - യാത്രാവിവരണം
 • അത്ഭുതങ്ങള്‍ ഒളിപ്പിച്ച പിരമിഡുകളും, അലക്‌സാന്‍ഡ്രിയയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway