അസോസിയേഷന്‍

യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ 4 ദിവസം കൂടി

ബര്‍മിംഗ്ഹാം: യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ ഇനി 4 ദിവസം കൂടി. യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടക്കും. കണ്‍വന്‍ഷനായി ക്നാനായ സമുദായത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയില്‍ അധിഷ്ഠിതവുമായ ജീവിതചര്യയും ഉത്‌ഘോഷിക്കുന്ന 25 അക്ഷരങ്ങളില്‍ (25 letters) കൂടാത്ത ആപ്തവാക്യം ആണ് ക്ഷണിച്ചത്. പങ്കെടുക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികള്‍ വഴി ukkca345@gmail.com എന്ന ഔദ്യോഗിക ഇ-മെയിലില്‍ മാര്‍ച്ച്‌ 15 നു മുന്‍പായി അയക്കേണ്ടതാണ്. വിജയിയെ കണ്‍വന്‍ഷന്‍ ദിനത്തില്‍ പാരിതോഷികം നല്‍കി ആദരിക്കുന്നതാണ്.

പുതിയ കേന്ദ്ര കമ്മറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ യുകെകെസിഎ കണ്‍വന്‍ഷന്റെ തിയതി പ്രഖ്യാപിച്ചിരുന്നു. ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി മീറ്റിംഗില്‍ വച്ച് പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് മറ്റ് കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഔദ്യോഗികമായി ദേശീയ കണ്‍വന്‍ഷന്റെ തീയതി പ്രഖ്യാപിച്ചത് .

കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും, അന്‍പത്തിയൊന്ന് യൂണിറ്റുകള്‍ ചേര്‍ന്ന യു കെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ സമുദായ റാലി മനോഹരമായി നടത്താനുതകുന്ന അതിവിശാലവും പ്രൗഡ ഗംഭീരവുമായ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ കുതിരപ്പന്തയങ്ങളാല്‍ പ്രശസ്തമായ ജോക്കി ക്ലബ്ബില്‍ നടത്തുമ്പോള്‍, ഈ ദേശീയ കണ്‍വന്‍ഷനിലേയ്ക്ക് സമുദായ സ്നേഹത്തോടെ യു കെയിലെ മുഴുവന്‍ ക്നാനായ കുടുംബങ്ങളെയും ഏറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി യുകെകെസിഎ ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.

 • ബര്‍മിംങ്ഹാമില്‍ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളി നാളെ 'LET'S BREAK IT TOGETHER' - ല്‍
 • യുക്മ Y6 ചലഞ്ച് 2020; ഗ്രാമര്‍-സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മലയാളി കുട്ടികള്‍ക്കായി മത്സര പരീക്ഷകള്‍
 • ക്നാനായ ഗായകര്‍ ഒത്തുചേരുന്ന സംഗീതനിശ - ലോക്ക്ഡൗണില്‍ മൂന്നാം ചലഞ്ചുമായി യുകെകെസിഎ
 • ക്നാനായ ഗായകര്‍ക്കായി യുകെകെസിഎയുടെ സംഗീതനിശ ജൂണ്‍ 7 മുതല്‍
 • ലൈവ് ടാലന്റ് ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് നോട്ടിംഗ്ഹാമിന്റെ ജോര്‍ജ്ജ് ഡിക്‌സും ആഷിന്‍ ടോംസും
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുക്മാ സാംസ്‌കാരിക വേദി നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആരംഭിക്കുന്നു
 • യുക്മയുടെ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുക്മാ സാംസ്‌കാരിക വേദി യുടെ ലൈവ് ഷോ 'LET'S BREAK IT TOGETHER' 28ന് ആരംഭിക്കുന്നു
 • യുകെകെസിഎയുടെ 'പുരാതനപ്പാട്ട് ചലഞ്ച്' നെഞ്ചോട് ചേര്‍ത്ത് സമുദായ സ്നേഹികള്‍
 • 'എസ്സെന്‍സ് ഗ്ലോബല്‍ യുകെ'യുടെ കൊറോണ ലോകം' സൈബര്‍ മീറ്റ് ഇന്ന് മുതല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway