ചരമം

വിടവാങ്ങിയ ക്രോയിഡോണ്‍ മലയാളി സിജിയ്ക്ക് അന്ത്യാഞ്ജലി

ലണ്ടന്‍ : മലയാളികളെ ദുഃഖത്തിലാഴ്ത്തി ഇന്നലെ വിടപറഞ്ഞ ക്രോയിഡോണ്‍ മലയാളിയായ സിജി ടി അലക്‌സി (50) ന് ആദരാഞ്ജലി. ഹൃദയാഘാതം മൂലം ഇന്നലെ രാവിലെയായിരുന്നു മലയാളികളെ ഞെട്ടിച്ചു സിജിയുടെ അന്ത്യം. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് സിജിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രാവിലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

യുകെ മലയാളികള്‍ക്ക് സുപരിചിതനായ സിജി പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയായ സോജി ടി മാത്യുവിന്റെ സഹോദരനാണ്.

ക്രോയിഡോണില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍ , അലന്‍, ദിയ എന്നിവരാണ് മക്കള്‍. നാട്ടില്‍ തിരുവല്ല പുതുശേരി സ്വദേശിയാണ്. തെക്കുപടിക്കല്‍ ചെറിയാന്‍- ലീലാമ്മ ദമ്പതികളുടെ മകനാണ്.

സംസ്കാരം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായി വരുന്നതേയുള്ളൂ.

 • ഹാരോവില്‍ മരിച്ച റിജോ അബ്രഹാമിന്റെ സംസ്‌കാരം നാളെ; കോവിഡ് നിയന്ത്രണം മൂലം നാട്ടില്‍ എത്തിക്കാനായില്ല
 • ഒമാനില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു,​ പാകിസ്ഥാന്‍ സ്വദേശി കസ്റ്റഡിയില്‍
 • പാലക്കാട് ജില്ലാ ജയിലില്‍ സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് പ്രതി മരിച്ചു
 • നിര്‍മാതാവ് വി കെ മോഹനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ , പനി ബാധിച്ചിരുന്നെന്നു ബന്ധുക്കള്‍
 • കഴക്കൂട്ടത്ത് മൂന്നംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി
 • തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു
 • കൊല്ലത്തു ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് വിമുക്തഭടന്‍ ജീവനൊടുക്കി
 • ചെങ്ങന്നൂരില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു
 • ഇ​​ട​​യാ​​ടി​​യി​​ല്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ നി​​ര്യാ​​ത​​നാ​​യി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway